സൌദിയിൽ ഇഫ്താർ സമയത്തും വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ് ജവാസാത്ത് ജീവനക്കാർ – വീഡിയോ

വിശുദ്ധ റമദാൻ മാസത്തിൽ സൌദി പാസ്പോർട്ട് വിഭാഗം ജീവനക്കാർ വിശ്രമമില്ലാതെ മുഴുസമയവും സേവന പ്രവർത്തനത്തിലാണ്. ഇഫ്താർ സമയത്ത് പോലും വിശ്രമമില്ലാതെ ജീവനക്കാർ ജോലി ചെയ്യുന്നതിൻ്റെ വീഡിയോ സൌദി പ്രസ് ഏജൻസി പുറത്ത് വിട്ടു.

യാത്രക്കാർക്കുള്ള നടപടിക്രമങ്ങൾ കാലതാമസം വരുത്താതെ പൂർത്തീകരിക്കുന്നതിന് വേണ്ടിയാണ് പാസ്പോർട്ട് വിഭാഗത്തിലെ ജീവനക്കാൻ മുഴുസമയവും ജോലി ചെയ്യുന്നത്.

സൌദിയിലെ അൽ ഖോബാർ കിംഗ് ഫഹദ് കോസ്‌വേയിലെ പാസ്‌പോർട്ട് ജീവനക്കാരും, റിയാദിലെ കിംഗ് ഖാലിദ് എയർപോർട്ടിന്റെ പാസ്‌പോർട്ട് വിഭാഗവും ഇഫ്താർ സമയത്ത് പോലും വിശ്രമമില്ലാതെ ജോലി ചെയ്യുന്ന വീഡിയോ ക്ലിപ്പുകളാണ് സൌദി പ്രസ് ഏജൻസി പുറത്ത് വിട്ടത്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

വീഡിയോകാണാം

Share
error: Content is protected !!