ഖുബാ പള്ളി വിപുലീകരിക്കുമ്പോള്‍ നിലവിലുള്ള ഘടനയില്‍ മാറ്റം ഉണ്ടാകുമോ? പള്ളി ഇമാമിന്‍റെ മറുപടി

മദീന: മദീനയിലെ ഖുബാ പള്ളിയില്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ പള്ളിയുടെ നിലവിലുള്ള രൂപത്തിലും ഘടനയിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകില്ലെന്ന് ഖുബാ പള്ളി ഇമാം ശൈഖ് സുലൈമാന്‍ അല്‍-റാഹിലി അറിയിച്ചു.

 

ഖുബാ പള്ളിയില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിപുലീകരണ പദ്ധതി നടപ്പിലാക്കുമെന്ന് കഴിഞ്ഞ ദിവസമാണ് സൌദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചത്. പള്ളിയുടെ വലുപ്പം നിലവിലുള്ളതിനെക്കാള്‍ പത്തിരട്ടിയോളം വര്‍ദ്ധിപ്പിക്കുന്നതാണ് പദ്ധതി. മസ്ജിദിന്റെ വിസ്തീർണ്ണം 5,000 മീറ്ററിൽ നിന്ന് 50,000 മീറ്ററായി വര്‍ദ്ധിക്കും. നിലവില്‍ 13,000 പേര്‍ക്ക് പ്രാര്‍ഥിക്കാനുള്ള ശേഷിയാണ് ഉള്ളത്പ. ഇത് 66,000 ആയി ഉയരും. പാര്‍ക്കിങ് സൌകര്യവും വര്‍ദ്ധിപ്പിക്കും.

 

സല്‍മാന്‍ രാജാവിന്‍റെ പേരിലാണ് പദ്ധതി അറിയപ്പെടുക.

Share
error: Content is protected !!