കൂവ കാച്ചിയത് : ഏറെ പോഷക ഗുണങ്ങളുള്ള ഈ പാനീയം റമദാനിൽ അത്യുത്തമം
സ്വാദിനും ആരോഗ്യത്തിനും വേണ്ടി മാത്രമല്ല, ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും സഹായിക്കുന്ന നാടൻ ഭക്ഷണമാണ് കൂവ അഥവാ ആരോറൂട്ട്. ഒരുപാട് ഔഷധഗുണങ്ങളുള്ള കൂവ കിഴങ്ങ് വർഗ്ഗമാണ്. പലരീതിയിൽ ഇത് കഴിക്കാം. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമെല്ലാം ഒരു പോലെ ചേരുന്ന ആരോഗ്യ ഗുണങ്ങളുള്ളതും പാർശ്വഫലങ്ങളില്ലാത്തതുമാണ് കൂവ.
ഇതില്‍ കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, അയേണ്‍, സിങ്ക്, സെലേനിയം, കോപ്പര്‍, സോഡിയം, വൈറ്റമിന്‍ എ, വൈററമിന്‍ സി, നിയാസിന്‍, തയാമിന്‍ തുടങ്ങിയ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. വയർ സംബന്ധമായ നിരവധി പ്രശ്നങ്ങൾക്ക് പെട്ടെന്ന് ശമനം നൽകുന്നതാണ് കൂവ കാച്ചിയത് എന്ന പാനീയം.
ചൂട് കാലത്ത് ശരീരത്തിൻ്റെ ക്ഷീണം അകറ്റാനും തണുപ്പേകാനും കൂവ കാച്ചിയത് വളരെ ഉത്തമമാണ്. ശരീരത്തിലെ ജലാംശം കുറയുന്നത് മൂലമുണ്ടാകുന്ന മറ്റു അസുഖങ്ങളെ പ്രതിരോധിക്കുന്നതിനായി റമദാനിൽ ധാരാളമായി വീടുകളിൽ കൂവ കാച്ചി കുടിക്കാറുണ്ട്.
പല രീതിയിൽ ഈ പാനീയം തയ്യാറാക്കാമെങ്കിലും, വളരെ എളുപ്പത്തിൽ വ്യത്യസ്ഥമായ രീതിയിൽ കൂവ കാച്ചിയത് എങ്ങിനെ തയ്യാറാക്കാമെന്നാണ് ഫർഹ അറവങ്കര വിശദീകരിക്കുന്നത്.
ആവശ്യമായ ചേരുവകൾ
1.കൂവ പൊടി -2 ടേബിൾ സ്പൂൺ
2. പാൽ – അര ലിറ്റർ
3. കണ്ടൻസട് മിൽക്ക് അര കപ്പ്
4. കസ്കസ് 2 ടീസ്പൂൺ (വെള്ളത്തിൽ കുതിർത്തു വെക്കുക)
തയ്യാറാക്കുന്ന വിധം
തയ്യാറാക്കുന്ന വിധം
രണ്ട് ടേബിൾ സ്പൂൺ കൂവ പൊടി ഒരു കപ്പ് വെള്ളത്തിൽ കലക്കി അടുപ്പത്തു വെച്ച് നന്നായി കുറുക്കി എടുക്കുക. ഇത് ചൂട് ആറിയത്തിന്ശേഷം കണ്ടൻസട് മിൽക്ക് ഒഴിച്ചു നന്നായി മിക്സ് ചെയുക. ശേഷം അര ലിറ്റർ പാലും കുതിർത്ത കസ്കസും ഒഴിച്ചു മിക്സ് ചെയ്തു നന്നായി തണുപ്പിച്ചു കഴിക്കാവുന്നതാണ്. (താൽപര്യമുള്ളവർക്ക് ചൂടോടുകൂടിയും കഴിക്കാവുന്നതാണ്)
തയ്യാറാക്കിയത്: ഫർഹ അറവങ്കര
കൂടുതൽ വാർത്തകൾക്ക് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ