ഹറം പള്ളിക്ക് സമീപത്തേക്ക് സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല
മക്ക: റമദാനില്‍ മക്കയിലെ ഹറം പള്ളിക്ക് സമീപത്തേക്ക് സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് പൊതു ഗതാഗത വകുപ്പ് അറിയിച്ചു. നഗരത്തിന് പുറത്തു പ്രത്യേകം തയ്യാറാക്കിയ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്ത് ബസുകളിലാണ് തീര്‍ഥാടകര്‍ ഹറം പള്ളിയിലേക്ക് പോകേണ്ടത്. എന്നാല്‍ ഹറം പള്ളിക്ക് സമീപത്തുള്ള സ്വകാര്യ പാര്‍ക്കിങ് ഏരിയകളില്‍ നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് പ്രവേശനം അനുവദിക്കും. ഇതിന് ബുക്ക് ചെയ്ത തെളിവുകള്‍ ചെക്ക് പോയിന്റുകളില്‍ ഹാജരാക്കണം. ഹോട്ടലുകളിലെ താമസക്കാര്‍ക്കും മറ്റും ഈ സൌകര്യം പ്രയോജനപ്പെടുത്താം. ടാക്സികള്‍ക്ക് തീര്‍ഥാടകരായ യാത്രകാരെ ഹറം പള്ളിക്ക് സമീപത്തുള്ള താമസ സ്ഥലങ്ങളില്‍ ഇറക്കാനുള്ള അനുമതി നല്കും.
മക്കയ്ക്ക് പുറത്തു നിന്നും വരുന്നവര്‍ക്ക് 5 പാര്‍ക്കിങ് സ്ഥലങ്ങളാണ് നഗരത്തിന് പുറത്തു സജ്ജീകരിച്ചിട്ടുള്ളത്. മക്കയ്ക്കാര്‍ക്ക് 9 പാര്‍ക്കിങ് സ്ഥലങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ പാര്‍ക്കിങ് സൌജന്യമാണെന്നും ട്രാഫിക് വിഭാഗം അറിയിച്ചു.