മഹ്റം ഇല്ലാത്ത സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ ഉംറ വിസ. രണ്ട് മാനദണ്ഡങ്ങളും ഒഴിവാക്കി

മക്ക: മഹ്റം (അടുത്ത ബന്ധുക്കളായ പുരുഷന്മാര്‍) കൂടെയില്ലാതെ സ്ത്രീകള്‍ക്ക് ഉംറ വിസ അനുവദിക്കാനുള്ള നിബന്ധനകള്‍ ഒഴിവാക്കിയതായി സൌദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. മഹ്റാം ഇല്ലാത്ത സ്ത്രീകള്‍ക്ക് ഉംറ വിസ അനുവദിക്കാന്‍ 45 വയസ് പൂര്‍ത്തിയാകണമെന്നും സ്ത്രീകളുടെ ഗ്രൂപ്പില്‍ ആയിരിക്കണം യാത്ര  എന്നുമായിരുന്നു നിബന്ധനകള്‍. എന്നാല്‍ ഈ നിബന്ധനകള്‍ ഇപ്പോള്‍ ഇല്ലെന്നു മന്ത്രാലയം ഒരു ചോദ്യത്തിന് മറുപടിയായി ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ട് വഴി വ്യക്തമാക്കി. 45 വയസിനു താഴെ പ്രായമുള്ള സ്ത്രീകള്‍ക്കും മഹ്റം ഇല്ലാതെ ഉംറ വിസ അനുവദിക്കും. വനിതാ സംഘത്തില്‍ അല്ലാതെ, ഒറ്റയ്ക്കും വിസ അനുവദിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

 

വിദേശ വനിതകള്‍ക്ക് ഏറെ ആശ്വാസമാകും പുതിയ തീരുമാനം.

Share
error: Content is protected !!