വ്യത്യസ്ഥമായ രീതിയിൽ രുചികരമായ ചിക്കൻ കട്ട്ലറ്റ് തയ്യാറാക്കാം

റമദാനിൽ മിക്കവരും ഇഫ്താറിന് തയ്യാറാക്കുന്ന ഒരു വിശിഷ്ട വിഭവമാണ് കട്ലറ്റ്. പല തരം ചേരുവകളുപയോഗിച്ച് വ്യത്യസ്ഥ രീതികളിൽ പലരും കട്ലറ്റ് തയ്യാറാക്കാറുണ്ടെങ്കിലും വളരെ എളുപ്പത്തിൽ ചിക്കൻ കട്ലറ്റ് തയ്യാറാക്കുന്ന രീതിയാണ് ഫർസാന മഞ്ചേരി വിശദീകരിക്കുന്നത്.

ചേരുവകൾ

ഉപ്പും കുരുമുളകും ചേർത്ത് വേവിച്ച ചിക്കൻ – കാൽകിലോ

ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചെടുത്തത് – 500 ഗ്രാം

സവാള പൊടിയായി അരിഞ്ഞത് – 2 എണ്ണം

ഇഞ്ചി , വെളുത്തുള്ളി (പേസ്റ്റ് രൂപത്തിൽ) -1 സ്പൂൺ

ഗരം മസാല – അര ടീസ്പൂൺ

കുരുമുളക് പൊടി – അര ടീസ്പൂൺ

മുളക് പൊടി – കാൽ സ്പൂൺ

മല്ലിപ്പൊടി – 1 ടീസ്പൂൺ

മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ

മല്ലിയില, കറിവേപ്പില, ഉപ്പ് എന്നിവ ആവിശ്യത്തിന്

വെളിച്ചെണ്ണ

ബ്രെഡ്‌ ക്രംപ്സ്

മുട്ടയുടെ വെള്ള – 2

 

തയ്യാറാക്കുന്ന വിധം

പാൻ ചൂടായാൽ ഇഞ്ചി വെളുത്തുള്ളി എന്നിവയുടെ പേസ്റ്റ് വഴറ്റണം.  അതിലേക്ക്, സവാള കറിവേപ്പില എന്നിവയും ആവശ്യത്തിനു ഉപ്പും ചേർത്ത് വഴറ്റുക. പൊടികൾ ചേർത്ത് ചൂടാക്കുക. ഇതിലേക്ക് വേവിച്ച ഉരുളക്കിഴങ്ങും ചിക്കനും ചേർത്തു മിക്സ്‌ ചെയ്തെടുക്കുക. അവസാനം മല്ലിയില ചേർത്ത് ഇറക്കി വെക്കാം.

ഇതിൽ നിന്നും ഓരോ ചെറിയ ഉരുളകൾ വീതമെടുത്ത് കനം കുറക്കാതെ വട്ടത്തിൽ പരത്തിയ്യെടുക്കുക.അതിനുശേഷം മുട്ടയുടെ വെള്ളയിൽ മുക്കി ബ്രെഡ്‌ ക്രം പ്സിൽ പൊതിഞ്ഞെടുത്ത്‌ ചൂടായ എണ്ണയിൽ ബ്രൌൺ നിറമാകുന്നതു വരെ വറുത്തെടുക്കുക.

തയ്യാറാക്കിയത്: ഫർസാന മഞ്ചേരി

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

Share
error: Content is protected !!