സൗദിയിൽ വൃദ്ധയുടെ ബാഗ് തട്ടിപ്പറിക്കാൻ ശ്രമിച്ചവരെ പിടികൂടി (വീഡിയോ)

റിയാദ്: സൌദി തലസ്ഥാനമായ റിയാദിൽ വൃദ്ധയുടെ ബാഗ് തട്ടിപറിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേരെ പൊലീസ് പിടികൂടി. കഴിഞ്ഞ മാസം 25ാം തിയതി രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. റിയാദിലെ അൽശിഫാ ഡിസ്ട്രിക്ടിലെ വ്യാപാര സ്ഥാപനത്തിനു മുന്നിൽ വെച്ചാണ് വൃദ്ധയുടെ വാനിറ്റി ബാഗ് തട്ടിപ്പറിക്കാൻ ശ്രമിച്ചത്.

വ്യാപാര സ്ഥാപനത്തിനു മുന്നില്‍ ഇരിക്കുകയായിരുന്ന സ്ത്രീയെ തൊട്ടടുത്ത് നിന്ന് ഫോണിൽ സംസാരിച്ച് കൊണ്ട് രഹസ്യമായി നിരീക്ഷിച്ച് കൊണ്ടിരുന്ന യുവാവ്, സ്ത്രീ എഴുന്നേറ്റ് നടക്കാൻ തുടങ്ങിയപ്പോൾ ബാഗ് തട്ടിപ്പറിച്ച് ഓടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ബാഗിൻ്റെ പിടി വിടാൻ കൂട്ടാക്കാതിരുന്ന വൃദ്ധ പിടിവലിക്കിടെ താഴെ വീണു. ബാഗ് കയ്യിലാക്കാൻ കഴിയാതെ യുവാവ് ഉടൻ തന്നെ അവിടെ കാത്തിരുന്ന മറ്റൊരു കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപാര സ്ഥാപനത്തിലെ സി.സി.ടി.വി യിൽ പതിഞ്ഞിരുന്നു.

ഇതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ അന്വോഷണത്തിലാണ് പ്രതികൾ പിടിയിലായത്. ബാഗ് തട്ടിപ്പറിക്കാൻ ശ്രമിച്ച യുവാവും, അയാൾക്ക് രക്ഷപ്പെടാൻ കാറുമായി റോഡിൽ കാത്തിരുന്ന ആളുമാണ് പിടിയിലായത്. ഇരുവരും സൌദി പൌരന്മാരാണ്. ഇവർക്കെതിരെ പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം പബ്ലിക്ക് പ്രോസിക്യൂഷന് കൈമാറിയതായി അധികൃതർ അറിയിച്ചു

കൂടുതൽ വാർത്തകൾക്ക് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

വീഡിയോ കാണാം

 

Share
error: Content is protected !!