എതിർ ദിശയിൽ വാഹനമോടിച്ച് നിരവധി വാഹനങ്ങൾ തകർത്ത സംഭവം: സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെയും നടപടി (വീഡിയോ)

റിയാദ്: സൌദി തലസ്ഥാന നഗരിയിൽ എതിർ ദിശയിൽ വാഹനമോടിച്ച് ഭീതി സൃഷ്ടിക്കുകയും നിരവധി വാഹനങ്ങൾ ഇടിച്ച് തെറിപ്പിക്കുകയും ചെയ്ത  സംഭവത്തിൽ  രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുവാൻ റിയാദ് ട്രാഫിക് വിഭാഗം ഉത്തരവിട്ടു.

ഗതാഗത നിയമം ലംഘിച്ച് എതിർ ദിശയിൽ വാഹനമോടിച്ചതിലൂടെ 11 വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. ഒടുവിൽ ജനങ്ങൾ വാഹനത്തിൻ്റെ ഡ്രൈവറെ കീഴ്പ്പെടുത്തുകയായിരുന്നു. സൌദി പൌരനാണ് വാഹനമോടിച്ചിരുന്നത്.

എന്നാൽ സംഭവത്തിൽ സാഹചര്യത്തിനനുസരിച്ചുള്ള നടപടികൾ സ്വീകരിച്ചില്ലെന്ന കാരണത്താലാണ് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്നത്. ഡ്രൈവർ വാഹനം എതിർ ദിശയിൽ ഓടിക്കുകയും മറ്റു വാഹനങ്ങൾക്ക് അപകടം സൃഷ്ടിക്കുകയും ചെയ്യുമ്പോൾ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനായി അപകടം വിതക്കുന്ന വാഹനത്തിൻ്റെ ടയറുകൾക്ക് നേരെ ഷൂട്ട് ചെയ്യാമായിരുന്നു. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർ ഇത് ചെയ്തില്ലെന്നും ട്രാഫിക് വിഭാഗം വ്യക്തമാക്കി.

നിരവധി വാഹനങ്ങളാണ് ഇദ്ദേഹം ഇടിച്ച് തെറിപ്പിച്ചത്. മോഷ്ടിച്ച വാഹനമുപയോഗിച്ചാണ് ഇതൊക്കെ ചെയ്തതെന്നാണ് പ്രഥമിക കണ്ടെത്തൽ.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാം

https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

സംഭവത്തിൻ്റെ വീഡിയോ കാണാം

 

 

 

 

Share
error: Content is protected !!