മയക്ക് മരുന്ന് കടത്താൻ ശ്രമിച്ചു. ഇന്ത്യക്കാരനുൾപ്പെടെ 50 പേർ സൌദിയിൽ പിടിയിലായി
സൌദി അറേബ്യയിലെ ജിസാൻ, നജ്റാൻ, മക്ക, അസീർ, തബൂക്ക് എന്നീ മേഖലകളിലേക്ക് വൻതോതിൽ മയക്ക് മരുന്ന് കടത്താനുള്ള ശ്രമം അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. സംഭവത്തിൽ 50 പേരെ അറസ്റ്റ് ചെയ്തു.
279,000-ലധികം ആംഫെറ്റാമിൻ ഗുളികകൾ, 330 കിലോഗ്രാം ഹാഷിഷ്, 39 ടണ്ണിലധികം ഖാത്ത് എന്നിവയാണ് കര, സമുദ്രാതിർത്തികൾ വഴി കടത്താൻ ശ്രമിച്ചത്.
പിടിയിലായവരിൽ 27 പേർ സൌദി പൌരന്മാരാണ്. കൂടാതെ 10 പേർ എത്യോപ്യൻ പൗരന്മാരും 6 പേർ ബംഗ്ലാദേശി പൗരന്മാരും 4 പേർ യെമൻ പൗരന്മാരും 2 പേർ സോമാലിയൻ പൗരന്മാരും ഒരാൾ ഇന്ത്യൻ പൗരനുമാണ്.
പിടിയിയാലരുടെ അറസ്റ്റ് രേഖപ്പെടുത്തി തുടർ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ