സൗദിയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം പൊന്നാനി സ്വദേശി സൌദിയിൽ മരിച്ചു. ആവിക്കുളം കോട്ടത്തറ താമസിക്കുന്ന ചെറുവളപ്പിൽ എന്ന മുനമ്പത്തകത്ത് സുബൈർ ആണ് മരിച്ചത്. 55 വയസായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. മക്കയിലെ അജിയാദിലുള്ള താമസ സ്ഥലത്ത് വെച്ചായിരുന്നു അന്ത്യം. മൃതദേഹം പിന്നീട് മക്കയിലെ അൽ നൂർ ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ മറവ് ചെയ്യുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു.

ഇരുപത്തിയഞ്ച് വർഷത്തോളമായി ജിദ്ദയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഒരു മാസം മുമ്പാണ് നാട്ടിൽ നിന്നും അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. മുനമ്പത്തകത്ത് പരേതനായ ഹംസയാണ് പിതാവ്.

സഹോദരങ്ങൾ: ജമാൽ (ദുബൈ) അബ്ദുൽ വാഹിദ് , റിയാദ് (PCWF സഊദി നാഷ്ണൽ കമ്മിറ്റി പ്രവര്‍ത്തക സമിതി അംഗം)

ഭാര്യ: മുംതാസ് കോഴിക്കോട്. മക്കൾ:  മഅസൂം (അബുദാബി) മിർസ (ദുബൈ) മുബാരിസ (ദുബൈ)

മുഹിസ് (വിദ്യാർത്ഥി )

നവാബ് (PCWF ദുബൈ ഘടകം പ്രവർത്തക സമിതി അംഗം) ജാമാതാവാണ്.

കൂടുതൽ വാർത്തകൾക്ക് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

Share
error: Content is protected !!