മലയാളി വീട്ടമ്മ ഖത്തറിൽ നിര്യാതയായി

തൃശൂർ വെങ്കിടങ്ങ് സ്വദേശിനിയായ വീട്ടമ്മ ഖത്തറിൽ നിര്യാതയായി. പ്രമുഖ ഈവന്‍റ് മാനേജ്‌മെന്‍റ് സ്ഥാപനമായ സ്റ്റാർ വേൾഡ് ഗ്രൂപ്പ് ഉടമ ആർ.എസ്. മൊയ്തീന്‍റെ ഭാര്യ റസിയയാണ് മരിച്ചത്. 61 വയസ്സായിരുന്നു.  ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. തൃശൂരിൽ വെങ്കിടങ്ങ് പഞ്ചായത്ത് ഏനാമാക്കൽ കെട്ടുങ്ങൽ രായമ്മരക്കാറാണ് വീട്.

മക്കൾ: പരേതനായ ഷമീൻ, ഷബ്‌നം സെമീൽ (എച്ച്.എം.സി), മുഹമ്മദ് ഷമീം. മരുമക്കൾ: സെമീൽ ഉമ്മർ (എച്ച്.എം.സി), നഷ ഷമീം. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ചൊവ്വഴ്ച രാത്രി അബൂഹമൂറിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

Share
error: Content is protected !!