സ്വന്തം ചെലവിൽ മലപ്പുറത്തെ പള്ളി പെയിൻ്റടിച്ച് സൂര്യനാരായണൻ; മതസൗഹാർദത്തിൻ്റെ പുതിയ മാതൃക

പുണ്ണ്യങ്ങളുടെ പൂക്കാലമാണ് ഇസ്ലാം മത വിശ്വാസികൾക്ക് റദമാൻ മാസം. റമദാൻ മാസം എത്തുന്നതിന് മുമ്പ് തന്നെ പള്ളികളും വീടുകളും വൃത്തിയാക്കലും മോടിപിടിപ്പിക്കലും പതിവ് കാഴ്ചയാണ്. കേരളത്തിലും പള്ളികൾ കഴുകുവാനും പെയിൻ്റടിക്കുവാനും പുതിയ പരവതാനികൾ വിരിക്കുവാനും മുസ്ലീംങ്ങൾ അത്യുത്സാഹം കാണിക്കാറുണ്ട്.

എന്നാൽ ഇതിൽ നിന്നെല്ലാം ഏറെ വ്യത്യസ്ഥമാണ് ഇത്തവണ മലപ്പുറത്ത് നടന്ന സംഭവം. മലപ്പുറത്തെ വറ്റല്ലൂരിലെ മസ്ജിദുല്‍ ഉമറുല്‍ ഫാറൂഖ് എന്ന പള്ളിയിലെ പെയിന്‍റടി ഈ കാലഘട്ടത്തിൽ എന്ത് കൊണ്ടും മികച്ച് നിൽക്കുന്നതാണ്. മത സൗഹാര്‍ദ്ദത്തിന്‍റെ കഥകൂടിയാണ് മലപ്പുറത്തെ ഈ പള്ളിക്ക് പറയാനുള്ളത്.

പള്ളിയുടെ അയൽവാസിയായ സൂര്യനാരായണനാണ് ഈ കഥയിലെ താരം. സംഭവം ഇങ്ങനെ.

ഖത്തറിൽ ജോലി ചെയ്യുന്ന പ്രവാസിയാണ് സൂര്യനാരായണൻ. അവധിക്കായി നാട്ടിലെത്തിയതായിരുന്നു. നാട്ടിലുടനീളം മുസ്ലീം വീടുകളും ആരാധനാലയങ്ങളും റമദാൻ മാസത്തെ സ്വീകരിക്കുവാനായി അണിഞ്ഞൊരുക്കി നിൽക്കുന്ന കാഴ്ചകൾക്കിടെയാണ്, സൂര്യനാരായണൻ്റെ ശ്രദ്ദ തൻ്റെ വീടിൻ്റെ തൊട്ടടുത്തുള്ള നിസ്കാര പള്ളിയിലേക്ക് പതിഞ്ഞത്. ഈ പള്ളിമാത്രം പെയിൻ്റടിക്കാതെ കിടക്കുന്നത് കണ്ടപ്പോൾ സൂര്യനാരായണൻ അത് ഏറ്റെടുക്കാൻ തീരുമാനിച്ചു.

കുറുവ വില്ലേജ് ഓഫീസിന് സമീപമുള്ള ഉമറുൽ ഫാറൂഖ് മസ്ജിദ് പെയിൻ്റടിക്കാനുള്ള അനുവാദത്തിനായി സൂര്യനാരായണൻ പള്ളി കമ്മറ്റിയെ സമീപിച്ചു. ഇതൊരു കർത്തവ്യമായി കണ്ട് സ്വയം മുന്നോട്ട് വരികയായിരുന്നു സൂര്യനാരായണൻ.

പള്ളിക്കമ്മിറ്റിയുടെ അനുമതി കിട്ടിയതോടെ സൂര്യനാരായണൻ തന്നെ ജോലിക്കാരെ ഏർപ്പാടാക്കി. അവധി അവസാനിച്ചതിനാൽ പള്ളിയുടെ ജോലി തീരുന്നതിന് മുമ്പ് തന്നെ സൂര്യനാരായണന് ഖത്തറിലേക്ക് തിരിച്ച് പോകേണ്ടിവന്നു. എന്നാൽ ജോലിയുടെ പൂർത്തീകരണത്തിന് സഹോദരനായ അജയകുമാറിനെ ചുമതലപ്പെടുത്തിയാണ് സൂര്യനാരായണൻ തിരിച്ച് പോയത്. അജയകുമാറിൻ്റെ നേതൃത്വത്തിൽ ഒരാഴ്ചയോളം സമയമെടുത്ത് ജോലി പൂർത്തീകരിച്ചു. റമദാൻ വ്രതം ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പ് തന്നെ പെയിൻ്റിംഗ് പൂർത്തിയാക്കി വിശ്വാസികൾക്ക് ആരാധനക്ക് നൽകി. 45,000 രൂപ ചിലവിട്ടാണ് പള്ളി പെയിന്‍റടിച്ച് മോടി കൂട്ടിയത്.

മലപ്പുറത്ത് നിന്ന് മതസൌഹാർദ്ദത്തിൻ്റെ നിരവധി കഥകൾ പുറത്ത് വന്നിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് റമദാൻ കാലത്ത് പുതിയൊരു കഥകൂടി എഴുതി ചേർക്കുകയാണ് സൂര്യനാരായണൻ.  സൂര്യനാരായണന്റെയും പള്ളിയുടെയും ആ നാടിന്റെയും മതസൌഹാർദ്ദ പെരുമ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ.

കൂടുതൽ വാർത്തകൾക്ക് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

Share
error: Content is protected !!