മദീന സന്ദര്‍ശനത്തിനെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

മദീന സന്ദര്‍ശനത്തിനെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു.കൊല്ലം കൊട്ടാരക്കര ഇളമാട് പെരുവന്തോട് സ്വദേശിയായ നജീം (40) ആണ് മരിച്ചത്.

ആറ് വര്‍ഷത്തോളമായി സൗദിയില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇയാൾ. സൗദിയിലെ ബീഷയിലായിരുന്നു നജീം ജോലി ചെയ്തിരുന്നത്. മദീന സന്ദര്‍ശനത്തിനും മസ്ജിദു നബവിയിൽ പ്രാർത്ഥിക്കുന്നതിനുമായി പുറപ്പെട്ട നജീം സുഹൃത്തിന്റെ താമസ സ്ഥലത്ത് വെച്ചാണ് മരിച്ചത്. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം മദീനയില്‍ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

Share
error: Content is protected !!