“ജിദ്ദ സീസൺ 2022”: മെയ് മുതൽ ജൂൺ വരെ
ജിദ്ദ സീസൺ 2022 അടുത്ത മെയ് മാസത്തിൽ ആരംഭിക്കുമെന്ന് നാഷണൽ സെന്റർ ഫോർ ഇവന്റ്‌സ് പ്രഖ്യാപിച്ചു. മെയിൽ ആരംഭിക്കുന്ന സീസൺ ഫെസ്റ്റിവൽ ജൂൺ വരെ തുടരും.
അടുത്ത ശനിയാഴ്ച, ഏപ്രിൽ 9, 2022 ന് നടക്കുന്ന വാർത്താ സമ്മേളനത്തിൽ, സീസണിന്റെ പ്രവർത്തന മേഖലകളുടേയും പ്രോഗ്രാമുകളുടേയും വിശദാംശങ്ങൾ അറിയിക്കുമെന്ന് നാഷണൽ സെന്റർ ഫോർ ഇവന്റ്‌സ് വ്യക്തമാക്കി.
ഈ വർഷത്തെ ജിദ്ദ സീസണിന്റെ സമാരംഭം നഗരത്തിന്റെ സാംസ്കാരിക വൈവിധ്യവും ചരിത്രപരവും വിനോദസഞ്ചാരവും സാംസ്കാരികവും വിനോദപരവുമായ ഘടകങ്ങൾ ഉൾപ്പെടുത്തിയായിരിക്കും. എല്ലാ പ്രായത്തിലുമുള്ള ജിദ്ദയിലെ താമസക്കാർക്കും സന്ദർശകർക്കും വിവിധ പരിപാടികൾ പ്രദാനം ചെയ്യുന്ന ഒരു പുതിയ ഐഡന്റിറ്റിയും കാഴ്ചപ്പാടുമായാണ് പുതിയ സീസണ് ഉത്സവത്തിലൂടെ വരുന്നത്.
വിനോദം, കായികം, വിനോദസഞ്ചാരം, സാംസ്കാരികം തുടങ്ങിയ എല്ലാ മേഖലകളിലും ഇവന്റ് മേഖല വികസിപ്പിക്കുന്നതിലൂടെയും ദേശീയ സമ്പദ്‌വ്യവസ്ഥയുടെ അഭിവൃദ്ധി വർദ്ധിപ്പിക്കുന്ന ആകർഷകമായ ഇവന്റുകൾ നൽകുന്നതിലൂടെയും രാജ്യത്തിന്റെ 2030 ലെ വികസന, സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ