വാഹന പരിശോധന കേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം
സൌദി അറേബ്യയിൽ റമദാനിൽ വാഹനങ്ങളുടെ ആനുകാലിക പരിശോധന (ഫഹസ് കേന്ദ്രങ്ങളുടെ) കേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയതായി അധികൃതർ അറിയിച്ചു
പുതിയ സമയക്രമങ്ങൾ
റിയാദ് സ്റ്റേഷനുകൾ 1, 2, മക്ക, മദീന, ജിദ്ദ 1, 2, അബഹ, ജസാൻ, ഹായിൽ, തബൂക്ക്, യാൻബു, തായിഫ്, അൽഖാസിം, അൽ ഖർജ് എന്നീ സ്റ്റേഷനുകൾ ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ യുള്ള ദിവസങ്ങളിൽ രാവിലെ 9 മണിമുതൽ വൈകുന്നേരം 3.30 വരെയും, രാത്രി 9 മണി മുതൽ പുലർച്ചെ 3 മണിവരെയും പ്രവർത്തിക്കും.
ദമാം, ഹുഫൂഫ്, ഹഫ്ർ അൽ-ബാത്തിൻ, സ്റ്റേഷനുകൾ രാവിലെ 9:00 മുതൽ 3:30 വരെയും രാത്രി 8:30 മുതൽ പുലർച്ചെ 2:30 വരെയും പ്രവർത്തിക്കും.
അൽ റാസ്, മജ്മ, അൽ ഖർമ, അൽ ജൗഫ്, ബിഷ, അൽ ബഹ, അൽ ഖഫ്ജി , അറാർ, മഹായേൽ അസിർ, വാദി അൽ ദവാസിർ, ജിദ്ദ 3 (അസ്ഫാൻ) സ്റ്റേഷനുകൾ രാവിലെ 10 മുതൽ വൈകുന്നേരം 4.30 വരെയുമാണ് പ്രവർത്തിക്കുക.
ജിദ്ദയിലെ 1,2 സ്റ്റേഷനുകളുടെ പ്രവർത്തന സമയം 9 മണിമുതൽ വൈകുന്നേരം 3.30 വരെയും, രാത്രി 9 മണി മുതൽ പുലർച്ചെ 3 മണിവരെയും, എന്നാൽ ജിദ്ദ 3 (അസ്ഫാൻ) സ്റ്റേഷൻ്റെ പ്രവർത്തന സമയം രാവിലെ 10 മുതൽ വൈകുന്നേരം 4.30 വരെയുമാണ്.
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ