കേരളത്തിൽ റമദാൻ മാസപ്പിറവി ദൃശ്യമായി. ഞായറാഴ്ച റമദാൻ ഒന്ന്

കേരളത്തിൽ റമദാൻ മാസപ്പിറവി ദൃശ്യമായി. റമദാൻ മാസപ്പിറവി ദൃശ്യമായതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിനാല്‍ ഏപ്രിൽ 3 ന് ഞായറാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍  അറിയിച്ചു. വിവിധ ഖാദിമാർ പരസ്പരം ആശയവിനിമയം നടത്തിയ ശേഷമാണ് മാസപ്പിറവി പ്രഖ്യാപനം നടത്തിയത്.

ഇന്ന് മാസപ്പിറവി കാണാനുള്ള സാധ്യത കൂടുതലായിരുന്നതിനാൽ, ഖാദിമാരും മത നേതാക്കളും വളരെയേറെ സമയം കാത്തിരുന്ന ശേഷമാണ് മാസപ്പിറവി സംബന്ധിച്ച കാര്യത്തിൽ വ്യക്തത വരുത്തിയത്.

എന്നാൽ കേരള ഹിലാൽ കമ്മറ്റിയും, വിഡ്സം ഹിലാൽ വിങും നാളെ കേരളത്തിൽ റമദാൻ വ്രതമാണെന്ന് അറിയിച്ചുണ്ട്.

ന്യൂദല്‍ഹി, ലഖ്നൗ, ഭോപ്പാല്‍, ജമ്മു കശ്മീര്‍, ചെന്നൈ, എന്നിവിടങ്ങളില്‍ മാസപ്പിറവി ദൃശ്യമായതിനാൽ,  ഇവിടങ്ങളിലും ഞായറാഴ്ച റമദാന്‍ വ്രതം ആരംഭിക്കും.

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം

https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

Share
error: Content is protected !!