ദിലീപിൻ്റെ കാറ് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍; ‘ഗൂഢാലോചനയിലെ തെളിവ്’

കൊച്ചി: ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ കാര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. പൾസർ സുനിയും സംവിധായകൻ ബാലചന്ദ്രകുമാറും സഞ്ചരിച്ച കാറാണെന്നു ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ചിന്റെ നടപടി.

ദിലീപിന്റെ വീട്ടിലെത്തി പൾസർ സുനി മടങ്ങിയത് ഈ കാറിലാണ്. ദിലീപിന്റെ സഹോദരൻ അനൂപും കാറിൽ ഉണ്ടായിരുന്നതായി അന്വേഷണസംഘം അറിയിച്ചു. വീട്ടിൽവച്ച് ദിലീപ്, പൾസർ സുനിക്ക് പണം കൈമാറിയിരുന്നതായും അവർ വ്യക്തമാക്കി.

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

Share
error: Content is protected !!