അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഇന്ത്യ വീണ്ടും നീട്ടി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും തിരിച്ചുമുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഇന്ത്യ വീണ്ടും ദീര്‍ഘിപ്പിച്ചു. ഇതു സംബന്ധിച്ച് ഡിജിസിഎ (ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) ഉത്തരവ് പുറപ്പെടുവിപ്പിച്ചു. ഇനി ഒരാറിയിപ്പ് ഉണ്ടാകുന്നത് വരെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് തുടരുമെന്നാണ് ഡി.ജി.സി.എ അറിയിച്ചത്.

ഉക്രൈനിലെ റഷ്യന്‍ അധിനിവേശം അടക്കമുള്ള പുതിയ സാഹചര്യത്തിലാണ് ഡിജിസിഎയുടെ തീരുമാനം. എന്നാല്‍ കാര്‍ഗോ സര്‍വീസുകള്‍ക്കും പ്രത്യേക അനുമതിയുള്ള സര്‍വീസുകള്‍ക്കും എയര്‍ ബബിള്‍ സര്‍വീസുകള്‍ക്കും വിലക്കുണ്ടാവില്ല.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് വിലക്ക് നീട്ടുകയായിരുന്നു.

Share
error: Content is protected !!