ലോകത്തിലെ ആ വലിയ സംഭവം ഇതാണ്. ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു

റിയാദ്: അടുത്ത രണ്ട് ദിവസത്തിനകം ലോകത്തിലെ ഒരു വലിയ സംഭവത്തെ കുറിച്ചുള്ള പ്രഖ്യാപനമുണ്ടാകുമെന്ന് കഴഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. എന്നാൽ സസ്പെൻസ് അവസാനിപ്പിച്ചു കൊണ്ട് ഇന്ന്  ആരോഗ്യ മന്ത്രാലയം അക്കാര്യം വ്യക്തമാക്കി. മിഡിലീസ്റ്റിലെ ആദ്യത്തെ വിർച്ച്വൽ ഹെൽത്ത് ഹോസ്പിറ്റൽ നാളെ പ്രവർത്തനം ആരംഭിക്കും.

ആരോഗ്യമന്ത്രി, എഞ്ചിനിയർ ഫഹദ് അൽ ജലാജിൽ, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി, എൻജിനിയർ അമർ അൽ-സവാഹ, ഡിജിറ്റൽ ഗവൺമെന്റ് അതോറിറ്റിയുടെ ഗവർണർ അഹമ്മദ് അൽ സുവയാൻ എന്നിവർ നാളെ വെർച്വൽ ആശുപത്രി ഉദ്ഘാടനം ചെയ്യും.

വെർച്വൽ ഹെൽത്ത് ഹോസ്പിറ്റൽ സേവനം നൽകുന്ന ആശുപത്രികളുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും വലിയ ആശുപത്രിയായി കണക്കാക്കപ്പെടുന്നുവെന്നും മിഡിൽ ഈസ്റ്റിലെ ആദ്യത്തേതാണെന്നും അവർ കൂട്ടിച്ചേർത്തു.

പ്രത്യേകതകൾ:

1) പ്രതിവർഷം നാല് ലക്ഷം പേർക്ക് ഓൺലൈനായി അപ്പോയിന്റ്‌മെന്റും ചികിത്സയും നൽകും.

2) സൗദിയിലെ പ്രധാനപ്പെട്ട 130 ഹോസ്പിറ്റലുകളുമായി ബന്ധിപ്പിക്കും.

3) രോഗികൾക്കും ആശുപത്രികൾക്കും ചെലവ് കുറയും.

4) അഡ്മിറ്റുകൾക്ക് ആശുപത്രികളിൽ വരേണ്ടതില്ല. വീടുകളിൾ തന്നെ അഡ്മിറ്റും ചികിത്സയും ലഭ്യാക്കും

5) 2021 ൽ ആരംഭിച്ച പദ്ധതിയാണ് ഇപ്പോൾ വിപൂലീകരിച്ച് ലോകത്തിലെ ഏറ്റവും വലിയ വിർച്ച്വൽ ആശുപത്രിയാക്കി മാറ്റിയത്‌

 

Share
error: Content is protected !!