വളർത്തു നായ ഇല്ലാതെ ഞാൻ ഒറ്റക്ക് യുക്രയ്ൻ വിടില്ല. ഇന്ത്യൻ എംബസിയോട് സഹായം തേടി എഞ്ചിനീയറിംഗ് വിദ്യാർത്ഥി

ഹുദ ഹബീബ്

കീവ്: ആഗ്രഹമണം നടക്കുന്നടത്തുനിന്ന് എങ്ങനെ എങ്കിലും സ്വന്തം രാജ്യത്തേക്ക് എത്തിപ്പെട്ടാൽ മതിയായിരുന്നു എന്ന ചിന്തയിലാണ് യുക്രെയ്‌നില്‍ അകപ്പെട്ട ആളുകള്‍.ഓപ്പറേഷന്‍ ഗംഗയിലൂടെ സ്വന്തം പൗരന്മാരെ ഭാരതത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് രാജ്യം.
അതിനിടെ യുക്രെയ്‌നില്‍ നിന്ന് വളര്‍ത്തുനായയെ കൂടാതെ രാജ്യത്തേക്ക് തിരിച്ചെത്തില്ലെന്ന് പറഞ്ഞിരിക്കുയാണ് റിഷഭ് കൗശിക് എന്ന മൂന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി.വളര്‍ത്തുനായയെ കൂടി രക്ഷപ്പെടുത്താന്‍ ഇയാള്‍ ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയെന്നാണ് റിപ്പോര്‍ട്ട്. കാര്‍കീവിലെ നാഷ്ണല്‍ യൂണിവേഴ്‌സിറ്റിയില്‍ റേഡിയോ ഇലക്‌ട്രോണിക്‌സ് വിദ്യാര്‍ത്ഥിയാണ് റിഷഭ് കൗശിക്.
മലിബു എന്ന തന്റെ നായയെ ഒപ്പം കൊണ്ടു വരാനുള്ള രേഖകള്‍ ഇല്ലാത്തതാണ് കൗശികിന്റെ പ്രശ്‌നം.ആവശ്യമുള്ള രേഖകള്‍ക്കായി ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ആനിമല്‍ ക്വാറന്റീന്‍ ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ സര്‍വ്വീസുമായി ബന്ധപ്പെട്ടിട്ടുണ്ട്.തന്റെ ബുദ്ധിമുട്ടുകള്‍ പങ്കുവെച്ചുകൊണ്ട് കൗശിക് സമൂഹമാദ്ധ്യമങ്ങളില്‍ ഒരു വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.എന്റെ നായ വെടിയൊച്ചകളുടേയും ബോംബിന്റേയുമെല്ലാം ശബ്ദത്താല്‍ ഭയപ്പെട്ടിരിക്കുകയാണെന്നും എല്ലാ സമയവും കരഞ്ഞു കൊണ്ടിരിക്കുകയാണെന്നും കൗശിക് പറയുന്നു.

Share
error: Content is protected !!