റമദാനിൽ ആരോഗ്യമേഖലയിലെ പ്രവർത്തന സമയം നിശ്ചയിച്ചു

റിയാദ്: വിശുദ്ധ റമദാൻ മാസത്തിൽ ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരുടെ (ഹെൽത്ത് അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകളുടെയും സ്വയം തൊഴിൽ ചെയ്യുന്ന ജീവനക്കാരുടെയും) ജോലി സമയം നിർണ്ണയിക്കുന്നത് ഉൾപ്പെടുന്ന സർക്കുലർ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

സർക്കുലർ പ്രകാരം, കൺസൾട്ടന്റ് ഡോക്ടർമാർ ഒഴികെ, ആശുപത്രികളും പ്രത്യേക ആരോഗ്യ കേന്ദ്രങ്ങളും ആഴ്ചയിൽ അഞ്ച് ദിവസം പ്രവർത്തിക്കും. രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും, വൈകുന്നേരം ഒമ്പത് മുതൽ രാത്രി പന്ത്രണ്ട് വരെയും രണ്ട് ഷിഫ്റ്റുകളായാണ് പ്രവർത്തിക്കുക.

പുണ്യമാസത്തിൽ പ്രൈമറി ഹെൽത്ത് സെന്ററുകൾ രാവിലെ ഒന്പതു മുതൽ ഉച്ചകഴിഞ്ഞ് നാലു മണിവരെയും, രാത്രി ഒമ്പത് മുതൽ രാത്രി പന്ത്രണ്ട് വരെ  പ്രവർത്തിക്കും. പൊതുകേന്ദ്രങ്ങൾ ദിവസത്തിൽ 16 മണിക്കൂർ പ്രവർത്തിക്കുന്നതാണ്. മുഴുവൻ സമയവും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ആറ് മണിക്കൂർ വീതമുള്ള നാല് ഷിഫ്റ്റുകളായാണ് പ്രവർത്തിക്കുക.

ആരോഗ്യ മന്ത്രാലയത്തിന്റെ ഓഫീസ്, അതിന്റെ വിവിധ വകുപ്പുകൾ, ആരോഗ്യകാര്യ ഡയറക്ടറേറ്റുകൾ, വകുപ്പുകൾ എന്നിവയുടെ പ്രവർത്തന സമയം ദിവസവും രാവിലെ പത്ത് മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെയായിരിക്കും.

ആരോഗ്യ ജോലികളുടെയും സ്വയം തൊഴിൽ പരിപാടികളിലെ സാങ്കേതിക വിദഗ്ധരുടെയും പട്ടികയിൽ ഉൾപ്പെടുന്നവ രാവിലെ പത്ത് മുതൽ ഉച്ചകഴിഞ്ഞ് നാല് മണിവരെയും പ്രവർത്തിക്കുമെന്ന് സർക്കുലറിൽ വിശദീകരിക്കുന്നു.

സ്വകാര്യ മേഖലയിലെ ആശുപത്രികൾക്ക് ഈ സമയക്രമം ബാധകമല്ല.

Share
error: Content is protected !!