സൌദിയില്‍ നിന്ന് 2 ഡോസും നാട്ടില്‍ നിന്ന് ബൂസ്റ്റര്‍ ഡോസും എടുത്താല്‍ സൌദിയില്‍ ക്വാറന്‍റൈന്‍ വേണോ? ജാവാസാത്തിന്‍റെ മറുപടി

സൌദി ജവാസാത്തിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ട് വഴി ഉന്നയിച്ച ചില ചോദ്യങ്ങളും അതിനു ജവാസാത് നല്കിയ മറുപടിയും ഇങ്ങിനെ:

 

ചോദ്യം: നേരത്തെ വിസിറ്റ് വിസയില്‍ സൌദിയില്‍ ഉണ്ടായിരുന്ന എന്‍റെ ഭാര്യ സൌദിയില്‍ നിന്നു രണ്ട് ഡോസ് വാക്സിന്‍ എടുത്ത ശേഷം നാട്ടില്‍ പോയി. നാട്ടില്‍ നിന്നു ബൂസ്റ്റര്‍ ഡോസ് എടുത്തു. ഇപ്പോള്‍ പുതിയ വിസിറ്റ് വിസയില്‍ സൌദിയിലേക്ക് വരികയാണ്. ഭാര്യ ഇപ്പോള്‍ മൊറോക്കോയിലാണ്. ഇവര്‍ സൌദിയില്‍ എത്തിയാല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാരന്‍റൈന്‍ ആവശ്യമുണ്ടോ?

 

ഉത്തരം: സൌദിയിലേക്ക് വരുന്നതിന് 48 മണിക്കൂറിനിടയില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് യാത്രക്കാര്‍ കൈവശം വെക്കണം. വാക്സിന്‍ വിവരങള്‍ മുഖീം പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം. കൂടാതെ സൌദിയില്‍ എത്തിയാല്‍ 5 ദിവസം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാരന്‍റൈന്‍ നിര്‍ബന്ധമാണ്.

Share
error: Content is protected !!