ചില കളിപ്പാട്ടങ്ങൾ കുട്ടികളുടെ കണ്ണിൻ്റെ കാഴ്ച നഷ്ടപ്പെടുത്തും
റിയാദ്: കുട്ടികളുടെ കണ്ണുകളിലേക്ക് ലേസർ പേനകൾ അടിക്കുന്നത് കണ്ണുകൾക്ക് ഗുരുതര പരിക്കുകൾ ഉണ്ടാക്കുമെന്ന് സൌദി അറേബ്യയിലെ കിംഗ് ഖാലിദ് ഐ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ മുന്നറിയിപ്പ് നഷകി. ലേസർ പേനകൾ കണ്ണുകളിലേക്ക് അടിക്കുന്നതിലൂടെ കണ്ണിൻ്റെ റെറ്റിനക്ക് ഗുരുതര പരിക്കുകളുണ്ടാക്കുമെന്നും ഇത് കാഴ്ച ശക്തി നഷ്ടപ്പെടുത്തുമെന്നും ആശുപത്രി അധികൃതർ വിശദീകരിച്ചു.
ലേസർ പേനകൾ വാങ്ങുകയോ കുട്ടികളെ കളിക്കാൻ അനുവദിക്കുകയോ ചെയ്യരുതെന്നും അവരുടെ കണ്ണുകളിലേക്കോ മറ്റുള്ളവരിലേക്കോ ഇതിലെ പ്രകാശം അടിക്കരുതെന്നും അധകിൃതർ ഉപദേശിച്ചു.
ഈ പേനകൾ കണ്ണിന്റെ റെറ്റിനയിലെ ആഘാതത്തിന്റെ ഫലമായി പൂർണമായും കാഴ്ച നഷ്ടത്തിന് കാരണമാകും ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടി.