പ്രസവത്തിൽ കുഞ്ഞിനെ നഷ്ടമായപ്പോൾ മുലപ്പാൽ ദാനം ചെയ്ത് യുവതി.

ഹുദ ഹബീബ്

 

പ്രസവത്തോടെ സ്വന്തം കുഞ്ഞിനെ നഷ്ടമായെങ്കിലും മറ്റ് കുഞ്ഞുങ്ങള്‍ക്ക് വേണ്ടി തന്റെ മുലപ്പാല്‍ ദാനം നൽകി യുവതി.പ്രസവത്തോടെ സ്വന്തം കുഞ്ഞിനെ നഷ്ടമായെങ്കിലും മറ്റ് കുഞ്ഞുങ്ങള്‍ക്ക് വേണ്ടി തന്റെ മുലപ്പാല്‍ ദാനം ചെയ്ത് അമേരിക്കക്കാരി 34 വയസുള്ള സാറ ലാംപ്ലി.പ്രസവത്തോടെ ആണ് സാറക്ക് കുഞ്ഞിനെ നഷ്ടമായത്.ഗര്‍ഭത്തിന്റെ 38 -ാം ആഴ്ചയില്‍ അവള്‍ക്ക് കനത്ത രക്തസ്രാവം ആരംഭിച്ചു. പ്ലാസന്റല്‍ അബ്രാപ്ഷന്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അവളുടെ നില ഗുരുതരമായി.പ്രസവത്തിന് മുന്‍പ് പ്ലാസന്റ ഗര്‍ഭപാത്രത്തില്‍ നിന്ന് വിട്ടു പോകുന്ന അവസ്ഥയാണ് ഇത്. ഇതോടെ അവള്‍ മരിച്ചു പോകുമെന്ന് വരെ ഡോക്ടര്‍മാര്‍ കരുതി. എന്നാല്‍ അവള്‍ ജീവിതത്തിലേയ്ക്ക് തിരികെ വന്നു. എന്നാല്‍, കുഞ്ഞിനെ അവള്‍ക്ക് നഷ്ടമായി. ഗര്‍ഭപാത്രത്തിലെ കുഞ്ഞിന്റെ സ്ഥാനം സാറയുടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ രക്തം കട്ടപിടിക്കുന്നത് തടഞ്ഞു. ഇതുമൂലമാണ് സാറയുടെ ജീവന്‍ രക്ഷിക്കാനായതെന്ന് ഡോക്ടര്‍മാര്‍ക്ക് പറഞ്ഞു. തന്റെ അമ്മയുടെ ജീവന്‍ രക്ഷിച്ച ആ കുഞ്ഞിനെ സാറയുടെ മൂന്ന് മക്കള്‍ ‘സൂപ്പര്‍ ഹീറോ’ എന്നാണ് വിളിക്കുന്നത്. കുഞ്ഞിനെ നഷ്ടമായെങ്കിലും മുലപ്പാല്‍ മറ്റ് കുട്ടികള്‍ക്ക് നല്‍കാം സാറ തീരുമാനിച്ചു.യുഎസിലെ അലബാമയിലെ മദേഴ്സ് മില്‍ക്ക് ബാങ്കിന് ഇതുവരെ 50 കുപ്പി മുലപ്പാല്‍ അവള്‍ സംഭാവന ചെയ്തതായി മെട്രോ യുകെ റിപ്പോര്‍ട്ട് പറയുന്നു.

Share
error: Content is protected !!