യു.എ.ഇയില്‍ മാസ്ക് വേണ്ട
അബുദാബി: പൊതുസ്ഥലങ്ങളില്‍ മാസ്ക് ഒഴിവാക്കാന്‍ യു.എ.ഇ തീരുമാനിച്ചു. മാര്‍ച്ച് 1 മുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്ക് ധരിക്കുന്നത് തുടരണം.
കോവിഡ് ബാധിതരുമായി സംപര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ക്വാറന്‍റൈന്‍ ഇനി നിര്‍ബന്ധമില്ലെന്നും സമിതി അറിയിച്ചു. എന്നാല്‍ 5 ദിവസത്തിനിടെ ഇവര്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണം. കോവിഡ് ബാധിതര്‍ 10 ദിവസം തന്നെ ക്വാരന്‍റൈനില്‍ ഇരിക്കണമെന്നും സമിതി അറിയിച്ചു.
പള്ളികളിലെ കോവിഡ് നിയന്ത്രണങ്ങളിലും ഇളവ് വരുത്തി. വിശ്വാസികള്‍ക്ക് പള്ളിയില്‍ പോകുമ്പോള്‍ ഖുറാന്‍ കൊണ്ടുപോകാം. വാങ്കും ഇഖാമതും തമ്മിലുള്ള വ്യത്യാസം പഴയ രീതിയിലാക്കി. പള്ളികളില്‍ അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ തുടരും.
കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചത്.