കുവൈത്തിൽ അറുപത് വയസ്സിന് മുകളിലുള്ളവർക്ക് നിയന്ത്രണം. നിരവധി വിദേശികൾ മടങ്ങേണ്ടി വരും
ഹുദ ഹബീബ്
കുവൈത്ത് സിറ്റി: 60 വയസ്സിനു മുകളിലുള്ള ബിരുദമില്ലാത്ത വിദേശികള്‍ക്ക് ഇനി വിസ താല്‍ക്കാലികമായി നീട്ടിനല്‍കില്ല.ഒരു മാസം മുതല്‍ 90 ദിവസം വരെ താല്‍ക്കാലിക എക്സ്റ്റെന്ഷന് നേരെത്തെ താമസകാര്യ വകുപ്പ് നല്‍കിയിരുന്നു. 250 ദീനാര്‍ വാര്‍ഷിക ഫീസും 503.5 ദീനാര്‍ മൂല്യമുള്ള സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സും എന്ന വ്യവസ്ഥയില്‍ മാത്രം ഈ വിഭാഗക്കാര്‍ക്ക് തൊഴില്‍ പെര്‍മിറ്റ് നല്കിയാല് മതിയെന്ന തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് താല്‍ക്കാലിക എക്സ്റ്റെന്ഷന് താമസകാര്യ വകുപ്പ് നിര്‍ത്തിവെച്ചത്.പുതിയ മാനദണ്ഡങ്ങള്‍ക്കനുസൃതമായി അധിക ഫീസും ഇന്‍ഷുറന്‍സ് തുകയും നല്കി വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കുക, യോഗ്യതകള്‍ പാലിക്കുന്നുണ്ടെങ്കില്‍ കുടുംബവിസയിലേക്കു മാറുക അല്ലെങ്കില്‍ കുവൈത്തില്‍നിന്ന് തിരിച്ചുപോകുക എന്നിവയാണ് ഈ വിഭാഗത്തില്‍പെടുന്നവര്‍ക്കു മുന്നില്‍ ഇനിയുള്ള വഴി .വന്‍ തുക ചെലവാക്കി തൊഴില്‍ പെര്‍മിറ്റ് പുതുക്കുന്നത് ഈ വിഭാഗത്തിലെ കുറച്ചുപേര്‍ മാത്രമാണ്.
പുതിയ കണക്കുകള്‍പ്രകാരം 62,948 താമസക്കാര്‍ ഈ വിഭാഗത്തില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നത് . റസ്റ്റാറന്റ്, ഗ്രോസറി തുടങ്ങിയ മേഖലകളിലാണ് പ്രായമേറിയവരില്‍ അധികപേരും തൊഴിലെടുക്കുന്നത്.
കുറഞ്ഞ വേതനക്കാരായ ഇത്തരക്കാര്‍ക്ക് 250 ദീനാര്‍ വാര്‍ഷിക ഫീസ് പോലും വലിയ ഭാരമാകുന്ന സാഹചര്യത്തിൽ സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് തുക കൂടി മുടക്കാന്‍ ഭൂരിഭാഗം പേര്‍ക്കും കഴിയണമെന്നില്ല .. ഈ വര്‍ഷം അവസാനിക്കുന്നതോടെ ഇത്തരത്തിൽപെട്ട ഭൂരിഭാഗം പേരും വിസ കാലാവധി കഴിഞ്ഞ് മടങ്ങേണ്ടിവരും.