യുക്രൈൻ പ്രത്യാക്രമണം ആരംഭിച്ചു. 50 റഷ്യൻ സൈനികർ കൊല്ലപ്പെട്ടു. അമേരിക്കൻ യുദ്ധവിമാനങ്ങളും യുക്രൈനിലെത്തി
സുഹൈല അജ്മൽ
യുക്രൈന് നേരെ റഷ്യൻ സൈന്യം വിവിധ ഭാഗങ്ങളിലൂടെ വളഞ്ഞിട്ടുള്ള ആക്രമാണ് നടത്തിവരുന്നത്. ആക്രണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും വ്യാപക നാശനഷ്ടങ്ങളും ഉണ്ടായി. ഇതിനിടെ യുക്രൈൻ്റെ ഭാഗത്ത് നിന്ന് പ്രത്യാക്രമണങ്ങളും ആരംഭിച്ചു. റഷ്യൻ സൈന്യത്തിന്റെ ആറ് വിമാനങ്ങളും ഹെലികോപ്ടറുകളും തകർത്തതായി യുക്രൈയിൻ സൈന്യം അവകാശപ്പെട്ടു. തിരിച്ചടിയിൽ 50 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായാണ് വിവരം. യുക്രൈയിന്റെ കിഴക്ക് ഭാഗത്തുള്ള വിമത പ്രദേശത്ത് നടത്തിയ തിരിച്ചാക്രമണത്തിലാണ് വിമാനങ്ങളും ഹെലികോപ്ടറുകളും തകർത്തതെന്ന് യുക്രൈയിൻ സൈനിക മേധാവി പറഞ്ഞു. ശാസ്ത്യ പ്രദേശത്ത് വെച്ച് നടന്ന പ്രത്യാക്രമണത്തിലാണ് 50 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതെന്ന് ജോയിന്റ് ഫോഴ്സ് കമാന്റിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
യുക്രൈനെ സഹായിക്കാനായി അമേരിക്കൻ യുദ്ധവിമാനങ്ങളും യുക്രൈനിലെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വരും മണിക്കൂറുകളിൽ ഇരുഭാഗത്ത് നിന്നും രൂക്ഷമായ പോരാട്ടമുണ്ടാകും. ഇതിനിടെ റഷ്യ ആക്രമണങ്ങൾ ആരംഭിച്ചതിന് പിന്നാലെ ഇന്ത്യയുടെ സഹായമഭ്യർത്ഥിച്ച്ഇന്ത്യയിലെ യുക്രൈന്‍ സ്ഥാനപതി രംഗത്തെത്തി. ഇന്ത്യയും റഷ്യയും തമ്മിൽ നല്ല ബന്ധത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി എത്രയും പെട്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിനുമായും യുക്രൈൻ പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്കിയുമായി സംസാരിക്കണമെന്നും ഇന്ത്യയിലെ യുക്രൈൻ അംബാസിഡർ ഐഗോർ പൊലിഖ പറഞ്ഞു.
ഇന്ന് പുലർച്ചെ ആരംഭിച്ച ആക്രമണത്തിൻ്റെ വീഡിയോ കാണാം