ചെർണോബിൽ റഷ്യ പിടിച്ചെടുത്തു; ആണവദുരന്ത ഭീതിയില്‍ ലോകം

കീവ് : 11 എയർ ബേസുകൾ ഉൾപ്പെടെ 74 സൈനിക കേന്ദ്രങ്ങൾ തകർത്തുകൊണ്ട് യുക്രെയ്‌നിന്റെ പ്രതിരോധം റഷ്യ നിഷ്ഫലമാക്കിയതായാണ് റിപോര്‍ട്ട്. ചെർണോബിൽ ആണവ നിലയവും റഷ്യ പിടിച്ചെടുത്തു. യുക്രെയ്ൻ പ്രസിഡന്റിന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

യുക്രെയ്ന്റെ ഭാഗമായ പ്രിപ്യാറ്റിലാണ് ചെര്‍ണോബില്‍  ആണവനിലയം ഉള്ളത്. ചരിത്രത്തിലെ ഏറ്റവും വലിയ ആണവോർജ്ജ ദുരന്തത്തിന് കാരണമായ ചെർണോബിൽ ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. എന്നാൽ ഇപ്പോഴും വൻ ദുരന്തത്തിന് കാരണമായേക്കാവുന്ന ആണവ അവശിഷ്ടങ്ങൾ ഇവിടെ ഉണ്ട്.

ഈ ഭാഗത്ത് ഏതെങ്കിലും തരത്തിൽ ആക്രമണം ഉണ്ടായാൽ മറ്റൊരു ദുരന്തത്തിനായിരിക്കും ലോകം സാക്ഷ്യം വഹിക്കേണ്ടി വരിക. 1986 ലെ ദുരന്തം ആവർത്തിക്കുന്നത് അനുവദിക്കാനാവില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമർ സെലൻസ്‌കി പറഞ്ഞു.

Share
error: Content is protected !!