യുദ്ധത്തിനില്ലെന്ന് ജോബൈഡന്‍

റഷ്യയുടെ യുക്രയിന്‍ ആക്രമണത്തില്‍ നിലപാട് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡണ്ട് ജോബൈഡന്‍. അമേരിക്ക റഷ്യയുമായി യുദ്ധത്തിനില്ല.  യുക്രൈനിലേക്ക് സൈന്യത്തെ അയക്കില്ല. എന്നാല്‍ റഷ്യ കടുത്ത വില നാല്‍കേണ്ടി വരും. നാറ്റോ രാജ്യങ്ങളോടൊപ്പമാണ് അമേരിക്ക. നാറ്റോ സഖ്യ രാജ്യങ്ങളെ സംരക്ഷിക്കും. ലോകം പുടിന്‍റെ ആഗ്രഹങ്ങള്‍ക്ക് എതിരാണ്.  യുദ്ധം തിരഞ്ഞെടുത്തത് പുടിന്‍ ആണ്. റഷ്യയുമായുള്ള ഉപരോധം അമേരിക്ക ശക്തമാക്കും. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉപരോധം ബാധകമാണ്. 4 റഷ്യന്‍ ബാങ്കുകള്‍ക്ക് കൂടി ഉപരോധം ഏര്‍പ്പെടുത്തും. റഷ്യയിലേക്കുള്ള കയറ്റുമതി നിരോധിക്കും. അമേരിക്കയിലെ റഷ്യന്‍ ആസ്തികള്‍ മരവിപ്പിക്കും. റഷ്യയുമായി ഇനിയൊരു ചര്‍ച്ചയില്ല. സോവിയറ്റ് യൂണിയന്‍ പുനസ്ഥാപിക്കാനാണ് പുടിന്‍റെ ശ്രമം.  ബൈഡന്‍ വ്യക്തമാക്കി.

റഷ്യന്‍ അധിനിവേശത്തെ ജി7 രാജ്യങ്ങളും അപലപിച്ചു.

Share
error: Content is protected !!