യുക്രയിന് ശേഷം റഷ്യയുടെ ലക്ഷ്യം ഈ രാജ്യങ്ങള്‍
യുക്രൈന് ശേഷം റഷ്യ തങ്ങള്‍ക്ക് നേരെ തിരിയുമെന്ന ആശങ്കയിലാണ് ബാള്‍ട്ടിക് രാജ്യങ്ങളായ എസ്തോണിയ, ലാത്വിയ, ലിത്വാനിയ എന്നിവ. രണ്ടാം ലോക മഹായുദ്ധ കാലത്ത് സ്റ്റാലിന്‍ ആക്രമിച്ച് സോവിയറ്റ് യൂണിയനോട് ചേര്‍ത്ത രാജ്യങ്ങളാണ് ഇവ. 1991-ല്‍ സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയോടെ ഈ രാജ്യങ്ങള്‍ സ്വതന്ത്രമായ ഈ രാജ്യങ്ങള്‍ 2004-ല്‍ നാറ്റോ അംഗങ്ങളായി. നാറ്റോ അംഗകാനുള്ള യുക്രൈന്‍റെ ശ്രമങ്ങളാണ് പുതിയ പ്രശ്നങ്ങള്‍ക്ക് കാരണമെന്നിരിക്കെ, ഈ രാജ്യങ്ങള്‍ക്കെതിരെയും റഷ്യ തിരിയുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്. റഷ്യക്കെതിരെ കൂടുതല്‍ ഉപരോധം വേണമെന്ന നിലപാടിലാണ് ഈ രാജ്യങ്ങള്‍.
യുക്രയിനെതിരെ റഷ്യയെ പ്രതിരോധിച്ചില്ലെങ്കില്‍ ഈ രാജ്യങ്ങളുടെ നിലനില്‍പ്പും പ്രതിസന്ധിയിലാകും. റഷ്യയുടെ ആക്രമണ ഭയമുള്ളതിനാല്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സഹായം തേടിയിട്ടുണ്ട് ഈ രാജ്യങ്ങള്‍. പഴയ സോവിയറ്റ് യൂണിയന്‍ രാജ്യങ്ങളിലെ അധിനിവേശമാണ് റഷ്യയുടെ ലക്ഷ്യമെന്ന സൂചന പലരും നല്കുന്നുണ്ട്.