ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും റാപിഡ് പി.സി.ആര്‍ പരിശോധന ഒഴിവാക്കി
ദുബൈ: യു. എ. ഇ യിലെ എല്ലാ വിമാനത്താവളറ്റിലേക്കുള്ള കോവിഡ് റപിഡ് ടെസ്റ്റ് ഒഴിവാക്കി.ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലെക്കുള്ള റപിഡ് പരിശോധന ആണ് ഒഴിവാക്കിയത്.നേരത്തെ, ദുബൈ, ഷാര്‍ജ, റാസല്‍ഖൈമ യാത്രക്കാര്‍ക്കായിരുന്നു ഇളവ്. എന്നാല്‍, അബൂദബിയിലേക്കും ഇളവുണ്ടായിരിക്കുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍ക്കുലറില്‍ അറിയിച്ചു.വിമാനക്കമ്പനികളാണ് ഇക്കാര്യം അറിയിച്ചത്. അബൂദബി യാത്രക്ക് നാല് മണിക്കൂറിനുള്ളിലെടുത്ത പരിശോധന ഫലം വേണമെന്ന നിബന്ധന ഔദ്യോഗിക വിമാനക്കമ്ബനിയായ ഇത്തിഹാദ് വെബ്സൈറ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, 48 മണിക്കൂറിനുള്ളിലെടുത്ത ആര്‍.ടി.പി.സി.ആര്‍ വേണമെന്ന നിബന്ധനക്ക് മാറ്റമില്ല.ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് പോകുന്നവര്‍ക്ക് പി.സി.ആര്‍ പരിശോധന ഒഴിവാക്കിയിരുന്നു. എന്നാല്‍, ഇന്ത്യയില്‍ വാക്സിനെടുത്തവര്‍ക്ക് മാത്രമാണ് ഈ ഇളവ്. ഭൂരിപക്ഷം പ്രവാസികളും യു.എ.ഇയില്‍ നിന്ന് വാക്സിനെടുത്തവരായതിനാല്‍ നല്ലൊരു ശതമാനത്തിനും ഈ തീരുമാനം ഉപകാരം ചെയ്യില്ല.