കെപിസി ലളിതയുടെ മൃതദേഹം സംസകരിച്ചു

മലയാളത്തിലെ പ്രിയ നടി കെപിസി ലളിതയുടെ ശവസംസ്കാരം ഔദ്യോഗിക ബഹുമതിയോടുകൂടെ വടക്കാഞ്ചേരി യിലെ എങ്കക്കാട്ടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.  മകന്‍ സിദ്ധാര്‍ത്ഥാണ് കര്‍മ്മങ്ങള്‍ നിര്‍വഹിച്ചത്. ചടങ്ങില്‍ ചലച്ചിത്ര സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.രാവിലെ 8 മുതല്‍ 11.30 വരെ തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ ഭൗതികദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു.

 

ഇന്നലെ രാത്രിയോടെയായിരുന്നു കെപിഎസി ലളിത അന്തരിച്ചത്. 74 വയസായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു, ചികിത്സ പുരോഗമിക്കുന്നതിനിടെ തൃപ്പൂണിത്തുറയിലെ വസതിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. മരണവാര്‍ത്തയറിഞ്ഞു ഇന്നലെ രാത്രി തന്നെ തൃപ്പൂണിത്തുറയിലെ വീട്ടില്‍ നിരവധി സിനിമാ പ്രവര്‍ത്തകരും സാംസ്‌കാരിക രാഷ്ട്രീയ പ്രതിനിധികളും അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.550ലേറെ സിനിമകളില്‍ അഭിനയിച്ചു. കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണായിരുന്നു. ഈ സ്ഥാനത്ത് എത്തുന്ന ആദ്യ വനിത കൂടിയായിരുന്നു ഇെടത് സഹയാത്രിക എന്ന നിലയിലും ശ്രദ്ധേയയായ കപിഎസി ലളിത.രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.

Share
error: Content is protected !!