ഗവര്‍ണര്‍ക്ക് പുതിയ ബെൻസ് കാർ

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പുതിയ കാര്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍  85 ലക്ഷംരൂപ അനുവദിച്ചു.​ഗവര്‍ണര്‍ക്ക് പുതിയ കാര്‍ വാങ്ങാനുള്ള പണം അനുവദിക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനം എടുത്തിരുന്നു. ഇതു സംബന്ധിച്ച ഉത്തരവ് ഇന്നാണ് ഇറങ്ങിയത്.ഗവര്‍ണര്‍ പുതിയ ബെൻസ് കാർ വാങ്ങാൻ ആവിശ്യപ്പെട്ട വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.രണ്ട് വര്‍ഷം മുമ്ബാണ് 85 ലക്ഷം രൂപയുടെ ബെന്‍സ് കാര്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ കത്തുനല്‍കിയത്. ഇപ്പോള്‍ ഗവര്‍ണര്‍ ഉപയോഗിക്കുന്ന ബെന്‍സിന് 12 വര്‍ഷത്തെ പഴക്കമുണ്ട്. മെക്കാനിക്കല്‍ എഞ്ചിനീയര്‍ പരിശോധന നടത്തി വാഹനം മാറ്റണം എന്നാവശ്യപ്പെട്ടതിനെ തുടർന്നാണ് ഗവർണർ സർക്കാരിനോട് ആവിശ്യപെട്ടത്.ഒരു ലക്ഷം കിലോമീറ്റര്‍ ഓടിയാല്‍ വിഐപി പ്രോട്ടോക്കോള്‍ പ്രകാരം വാഹനം മാറ്റാം. ഗവര്‍ണറുടെ വാഹനം നിലവില്‍ ഒന്നരലക്ഷം കിലോമീറ്റര്‍ ഓടി. ഗവര്‍ണറുടെ ആവശ്യം ധനവകുപ്പ് അംഗീകരിച്ചെങ്കിലും അന്തിമ തീരുമാനം എടുത്തിരുന്നില്ല.
  എന്നാൽ താന്‍ കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചിരുന്നു. പുതിയ കാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന രാജ്ഭവന്‍ ഫയലില്‍ താന്‍ നടപടിയെടുത്തിട്ടില്ല.  ഒരുവര്‍ഷമായി ഭാര്യാണ് ഉപയോഗിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞിരുന്നു.
Share
error: Content is protected !!