പ്രവാസി പെൻഷന് ഇപ്പോൾ അപേക്ഷിക്കാം. കുടിശിക അടക്കാനും അവസരം

കേരള പ്രവാസി ക്ഷേമനിധിയിൽ അംഗത്വമെടുത്ത ശേഷം അംശാദായം അടക്കുന്നതിൽ വീഴ്ച വരുത്തിയത് മൂലം പെൻഷൻ ലഭിക്കാത്തവർക്ക് ഇപ്പോൾ അവസരമുണ്ട്. ഇത്തരക്കാർക്ക് കുടിശിക തുക അടച്ചു തീർത്ത് പെൻഷന് അപേക്ഷ സമർപ്പിക്കുന്നതിന് സർക്കാർ അനുമതിയായി.

പെൻഷനാകേണ്ട പ്രായവും നിലവിലുള്ള രണ്ട് വർഷത്തെ ഇളവും കഴിഞ്ഞവരും (62 വയസു കഴിഞ്ഞവർ) 12 മാസത്തിൽ താഴെ മാത്രം അംശാദായ കുടിശികയും/പിഴയും അടയ്ക്കാനുള്ളവരുമായവർക്ക്, കുടിശിക അടച്ച് തീർത്ത് പെൻഷന് അപേക്ഷിക്കാവുന്നതാണ്.

അംശാദായ/പിഴ കുടിശിക അടയ്ക്കാനുള്ളവർ ഈ അവസരം പ്രയോജനപ്പെടുത്തി കുടിശിക അടച്ചു തീർത്ത് എത്രയും വേഗം പെൻഷൻ അപേക്ഷ ഓൺലൈനായി സമർപ്പിക്കണമെന്ന് ബോർഡ് സി.ഇ.ഒ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: pravasikerala.org

 

ഇന്ത്യയിലേയും ഗൾഫ് രാജ്യങ്ങളിലേയും തൊഴിലവസരങ്ങളും പ്രധാന അറിയിപ്പുകളും ന്യൂസ് ഡസ്‌കിൽ നിന്നും നേരിട്ടറിയാൻ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/KhLrelG2zkY49yYeReHjTL

Share
error: Content is protected !!