സൗദി സ്ഥാപക ദിനം.നാളെ പൊതു അവധി. മൂന്ന് ദിവസത്തെ ആഘോഷ പരിപാടികൾ നാളെ ആരംഭിക്കും

റിയാദ്: നാളെയാണ് (ഫെബ്രുവരി 22) സൌദിയുടെ ആദ്യ സ്ഥാപകദിനാഘോഷം ആരംഭിക്കുന്നത്. ഈ വർഷം മുതലാണ് രാജ്യത്ത് സ്ഥാപകദിനം ആഘോഷിച്ച് തുടങ്ങുന്നത്. സ്ഥാപക ദിനത്തിൻ്റെ ഭാഗമായി ഫെബ്രവരി 22ന് പൊതു അവധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 22 മുതൽ 24 വരെ ആഘോഷപരിപാടികൾ നീണ്ട് നിൽക്കും  നാളെ ആരംഭിക്കുന്ന ആഘോഷപരിപാടികൾക്കായി രാജ്യത്തൊട്ടാകെ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

നജനാജ് എന്ന പരിലാണ് ആഘോഷപരിപാടികൾ. മധ്യ, കിഴക്ക്, വടക്ക്, പടിഞ്ഞാറ്, തെക്ക് എന്നിങ്ങിനെ അഞ്ച് മേഖലകളിലായി  14 നഗരങ്ങളിൽ പ്രത്യകമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. കരിമരുന്ന് പ്രയോഗങ്ങളും, ഘോഷയാത്രയും പ്രധാന ആകർഷണമായിരിക്കും. 3500 കലാകാരൻമാരെ അണി നിരത്തി കൊണ്ടാണ് തലസ്ഥാന നഗരിയായ റിയാദിൽ “ദ ബിഗിനിംങ് മാർച്ച്” എന്ന പേരിൽ ഘോഷയാത്ര നടത്തുക. ആദ്യ കാലം മുതലുള്ള സൗ​ദി ഭ​ര​ണ​കൂ​ട​ത്തി​ന്റെ ച​രി​ത്രം വിശദീകരിക്കുന്ന പ​നോ​ര​മി​ക് പെ​യി​ൻ​റി​ങ്ങു​ക​ളുടെ പ്രദർശനം ഉണ്ടായിരിക്കും. സൌദിയുടെ മൂന്ന് നൂറ്റാണ്ട് കാലത്തെ ചരിത്രങ്ങൾ വിശദീകരിക്കുന്ന വിവിധ കാ​വ്യാ​വി​ഷ്കാരങ്ങളും ഉണ്ടാകുന്നതാണ്. റി​യാ​ദി​ന്റെ തെ​ക്ക് ഭാ​ഗ​ത്തു​ള്ള പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ വാ​ദി ന​മ​റി​ലാ​യി​രി​ക്കും ര​ണ്ടു കി.​മീ​റ്റ​റി​ല​ധി​കം ദൈ​ർ​ഘ്യ​മു​ള്ള മാ​ർ​ച്ച് ന​ട​ക്കു​ക. പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള പ്ര​വേ​ശ​നാ​നു​മ​തി വൈ​കീ​ട്ട്​ ആ​റ്​ മു​ത​ൽ രാ​ത്രി 9.30 വ​രെ​യാ​ണ്. പ്ര​ദ​ർ​ശ​ന പ​രി​പാ​ടി​ക​ൾ രാ​ത്രി 10 മു​ത​ൽ 11.30 വ​രെ​യാ​യി​രി​ക്കും. പ്ര​വേ​ശ​നം ടി​ക്ക​റ്റു​ള്ള​വ​ർ​ക്ക്​ മാ​ത്ര​മാ​യി പരിമിതപെടുത്തിയിട്ടുണ്ട്.

നാളെ ആരംഭിക്കുന്ന സ്ഥാപക ദിനാഘോഷ പരിപാടികൾക്കായി ജിദ്ദ നഗരവും ഒരുങ്ങി കഴിഞ്ഞു. നാളെ മുതൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്ക് ജിദ്ദ മുനിസിപ്പാലിറ്റി അംഗീകാരം നൽകി. പ്രധാന റോഡുകളും, സ്ക്വയറുകളും, കെട്ടിടങ്ങളും ഗേറ്റുകളുമെല്ലാം സൗദി പതാകകളും അലങ്കാര വിളക്കുകളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. വിവിധ മത്സരങ്ങൾ, പരമ്പരാഗത കലകളുടെ പ്രദർശനം, വലിയ സ്‌ക്രീനുകളിൽ അഭിനന്ദനങ്ങളും മുദ്രാവാക്യങ്ങളും പ്രചരിപ്പിക്കൽ, പരസ്യ ബോർഡുകൾ എന്നിവയുൾപ്പെടെ വിവിധ പരിപാടികൾ സ്ഥാപക ദിനത്തോടനുബന്ധിച്ചു ജിദ്ദയിൽ ഒരുക്കിയതായി കമ്യൂണിറ്റി സർവിസ് ഡയറക്ടർ ജനറൽ മാജിദ് അൽ സലമി വിശദീകരിച്ചു.

അബ്രാഖ് അൽ റഗാമയിലെ കിങ് അബ്ദുൽ അസീസ് കൾച്ചറൽ സെന്ററിൽ സൗദിയിലെ പരമ്പരാഗത കലാപ്രകടനങ്ങൾ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കും വിവിധ പ്രായത്തിൽപ്പെട്ടവർക്കുമുള്ള പ്രത്യേക മത്സരങ്ങളിലും പങ്കെടുക്കാം. അൽ സരിയ സ്‌ക്വയറിൽ പ്ലാസ്റ്റിക് കലയുടെ ചുവർചിത്രങ്ങൾ അവതരിപ്പിക്കുമെന്നും അൽ സലാമി പറഞ്ഞു.

നഗരസഭാ കെട്ടിടം, ജിദ്ദയുടെ കവാടങ്ങൾ, കിങ് അബ്ദുൽ അസീസ് സാംസ്കാരിക കേന്ദ്രം എന്നിവിടങ്ങളിൽ വലിയ സ്‌ക്രീനുകൾ സജ്ജീകരിക്കും. ഗ്ലോബ്, വിളക്ക് കാലുകൾ, പ്രധാന സ്ക്വയറുകൾ എന്നിവിടങ്ങളിലും, പ്രധാന റോഡുകളിലും തെരുവുകളിലും പ്രകാശ വിളക്കുകൾ, സ്ഥാപകദിന അഭിനന്ദനങ്ങൾ ഉൾപ്പെടുത്തികൊണ്ടുള്ള ബോർഡുകൾ എന്നിവ സ്ഥാപിക്കുമെന്നും മാജിദ് അൽ സലമി കൂട്ടിച്ചേർത്തു.

രാജ്യത്ത് കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞതും, ഒരുകോടിയിലേറെ പേർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചതും, ആഘോഷപരിപാടികൾക്ക് തിളക്കം വർധിപ്പിക്കും.

Share
error: Content is protected !!