യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ അപ്പീലില്‍ വിധി പറയാൻ മണിക്കൂറുകൾ മാത്രം

യമൻ പൌരൻ ക്രൂരമായി ഉപദ്രവിച്ചെന്നും, രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ മരിച്ചെന്നുമാണ് മലയാളി നഴ്സ് നിമിഷപ്രിയ കോടതിയെ അറിയിച്ചത്. വധശിക്ഷയിൽ ഇന്ന് ഇളവ് കിട്ടുമെന്ന പ്രതീക്ഷയിൽ പ്രാർത്ഥനകളോടെ കഴിയുകയാണ് നിമിഷ പ്രിയയും കുടുംബവും

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലില്‍ കഴിയുകയാണ് പാലക്കോട് കൊല്ലങ്കോട് സ്വദേശിയാണ് നിമിഷ പ്രിയ. യെമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെയാണ് കൊലപാതക കേസിൽ നിമിഷപ്രിയ ജയിലിലാകുന്നത്. വധശിക്ഷയിൽ ഇളവ് നൽകണമെന്നാവശ്യപ്പെട്ട് നിമിഷ പ്രിയ നൽകിയ അപ്പീലിൽ ഇന്ന് കോടതി അന്തിമ വിധി പറയും. യെമന്‍ തലസ്ഥാനമായ സനായിലെ അപ്പീല്‍ കോടിയാണ് ഇന്ന് വിധി പറയുക. വൃദ്ധമാതാവും ആറ് വയസുള്ള കുട്ടിയുമുണ്ടെന്ന് നിമിഷ പ്രിയ കോടതിയെ അറിയിച്ചിട്ടുണ്ട്. സ്ത്രീ എന്ന പരിഗണന നല്‍കി വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യുകയോ വിട്ടയയ്ക്കുകയോ വേണമെന്നാണ് നിമിഷ പ്രിയയുടെ ആവശ്യം.

2017 ജൂലൈ 25നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഭർത്താവായ യെമൻ പൌരൻ തലാല്‍ അബ്ദുമഹ്ദിയെ നിമിഷ പ്രിയ കൊലപ്പെടുത്തി മൃതദേഹം വീട്ടിലെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് കേസ്. കൊലയ്ക്ക് കൂട്ടുനിന്ന നഴ്‌സ് ഹനാനെ നേരത്തെ തന്നെ കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരുന്നു.

വധ ശിക്ഷക്ക് വിധിക്കപ്പെട്ട് യെമൻ തലസ്ഥാനമായ സനാഇലെ ജയിലിലാണ് നിമിഷ പ്രിയ ഇപ്പോൾ. കുറ്റാക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോടതി നിമിഷക്ക് വധശിക്ഷ വധിച്ച ശേഷം, യമനിലെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെയാണ് അപ്പീൽ കോടതിയെ സമീപിച്ചത്. ഭർത്താവായ യമൻ പൗരന്‍ തന്നെ ക്രൂരമായി ഉപദ്രവിച്ചെന്നും രക്ഷപെടാന്‍ വേണ്ടി ശ്രമിക്കുന്നതിനിടെ മരിക്കുകയായിരുന്നെന്നുമാണ് നിമിഷ പ്രിയ അപ്പീലില്‍ കോടതിയെ അറിയിച്ചിട്ടുള്ളത്.

ഇന്ന് കോടതി അപ്പീൽ പരിഗണിക്കുമ്പോൾ വധശിക്ഷ എന്നത് ജീവപര്യന്തമായെങ്കിലും കുറയ്ക്കുമെന്ന പ്രതീക്ഷയിൽ പ്രാർത്ഥനകളോടെ കഴിയുകയാണ് നിമിഷപ്രിയയും ബന്ധുക്കളും

വാർത്തകളും അറിയിപ്പുകളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഗ്രൂപ്പിൽ ആംഗമാകുക
https://chat.whatsapp.com/KhLrelG2zkY49yYeReHjTL

Share
error: Content is protected !!