നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതക്ക് നീതി ലഭിക്കുമോ ? സുരേഷ് ഗോപി പറയുന്നു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതക്ക് നീതി ലഭിക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് നടനും എംപിയുമായ സുരേഷ് ഗോപി ഇങ്ങിനെ പ്രതികരിച്ചു. “കോടതി പറയണം, കോടതിയാണ് പറയേണ്ടത്. കോടതി പറയട്ടെ, കോടതിക്ക് അങ്ങനെ വലുതായൊന്നും തെറ്റില്ല”. കോടതിയിൽ പ്രതീക്ഷയർപ്പിച്ചുകൊണ്ടാണ് സുരേഷ് ഗോപി ഇന്ന് സംസാരിച്ചത്.

2017 ഫെബ്രുവരിയിൽ നടി ആക്രമിക്കപ്പെട്ട വർഷവും, സുരേഷ് ഗോപി ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു. അന്വേഷണത്തെ വഴി തെറ്റിക്കുന്ന രീതിയില്‍ കുപ്രചരണങ്ങള്‍ നടത്തരുതെന്നും, അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നുമായിരുന്നു അന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നത്.

2017 ൽ ദീലീപ് അറസ്റ്റിലായ ശേഷം ജയിലിൽ ആവശ്യമായ സൌകര്യങ്ങളൊരുക്കി കൊടുത്തതായി കഴിഞ്ഞ ദിവസം അന്നത്തെ ജയില്‍ ഡിജിപിയായിരുന്ന ആര്‍ ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു. എഴുന്നേറ്റ് നിൽക്കാൻ പോലും സാധിക്കാത്ത വിധം ദിലീപ് ക്ഷീണിതനായിരുന്നുവന്നും, തടവ് പുള്ളികൾക്ക് ലഭിക്കേണ്ടിയിരുന്ന മാനുഷിക പരിഗണനകൾ ലഭിച്ചിരുന്നില്ലെന്നുമായിരുന്നു ആർ. ശ്രീലേഖ കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നത്. അതിന് പിറകെയാണ് ഇപ്പോൾ സുരേഷ് ഗോപിയുടെ പ്രതികരണം.

സംസ്ഥാന സർക്കാറും ഗവർണ്ണറും തമ്മിലുള്ള നിലവിലെ പ്രശ്നത്തെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട്, ഗവർണർക്ക് പൂർണ്ണ പിന്തുണ നൽകുന്നുവെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

Share
error: Content is protected !!