സ്ഥാപക ദിന ആഘോഷങ്ങൾക്കായി സൗദിയിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു
റിയാദ്: സൌദിയിലൊട്ടാകെ 14 നഗരങ്ങളിലാണ് നടക്കുന്ന സ്ഥാപക ദിനം ആഘോഷിക്കുന്നതിനും സന്ദർശകരെ സ്വീകരിക്കുന്നതിനുമായി ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. ഫെബ്രുവരി 22ന് “നജ്നാജ്” എന്ന പേരിലാണ് പരിപാടികൾ നടത്തുക
ആഘോഷ പരിപാടികൾ ജനപ്രിയ മാർക്കറ്റുകളുടെ അന്തരീക്ഷം പ്രതിഫലിപ്പിക്കും, പരമ്പരാഗത വസ്ത്രങ്ങളുടെ ഭംഗി പ്രകടിപ്പിക്കുന്നതും, പഴയ കാല കച്ചവടങ്ങളും, പുരാതന മാർക്കറ്റുകളും ജനതിരക്കും പുനർനിർമ്മിച്ചുകൊണ്ടാണ് ആഘോഷ വേദികളൊരുക്കുന്നത്. കൂടാതെ ഭക്ഷണങ്ങളും, ഫാഷൻ, വസ്ത്രങ്ങൾ, ആഭരണങ്ങൾ, പാത്രങ്ങൾ എന്നിവയയുടെ വ്യാപാരവും ആഘോഷ കേന്ദ്രങ്ങളിലൊരുക്കുന്നുണ്ട്.
“നജ്നാജ്” ഇവന്റ് മധ്യ, കിഴക്കൻ, വടക്കൻ, പടിഞ്ഞാറൻ, തെക്കൻ എന്നിങ്ങിനെ അഞ്ച് മേഖലകളിലായി തരം തിരിച്ചിട്ടുണ്ട്. ഓരോ പ്രദേശത്തിനും ഒരു പ്രവേശന കവാടമുണ്ടാകും. അതിൽ ഓരോ പ്രദേശത്തുനിന്നും പുരാതന പൈതൃകമുള്ള പഴയ ഫോട്ടോകൾ അടങ്ങുന്ന ഒരു മിനി ആർട്ട് എക്സിബിഷൻ ഉണ്ടായിരിക്കും. അത് സൗദി ഭരണകൂട കാലത്തെ അതിന്റെ ചരിത്രം വിശദീകരിക്കുന്നതായിരിക്കും. കൂടാതെ ഓരോ പ്രദേശത്തും നടന്മാരും ആഖ്യാതാക്കളും സ്ഥാപക കാലഘട്ടത്തിൽ നടന്ന യഥാർത്ഥ കഥകൾ സന്ദർശകർക്ക് വിശദീകരിച്ച് കൊടുക്കുകയും ചെയ്യും.
കുടുംബ സമേതം പങ്കെടുക്കാനും കഴിയും വിധമാണ് ക്രമീകരണങ്ങൾ. കലാ പ്രദർശനവും ചരിത്ര സാംസ്കാരിക സെമിനാറുകളും ഉണ്ടായിരിക്കും. സൗദി കാപ്പി, പടക്കങ്ങൾ, ഹോളോഗ്രാം പ്രദർശനങ്ങൾ എന്നിവയുടെ പ്രത്യേക പ്രദർശനവും ഒരുക്കുന്നുണ്ട്. വിവിധ പ്രായത്തിൽ പെട്ടവർക്ക് ഇഷ്ടപ്പെടും വിധമുള്ള വൈവിധ്യമാർന്ന പരിപാടികളാണ് സ്ഥാപക ദിനാഘോഷത്തിൻ്റെ ഭാഗമായി ഒരുക്കുന്നത്. ഫെബ്രുവരി 12ന് ചൊവ്വാഴ്ചയാണ് സ്ഥാപക ദിനമെങ്കിലും, തുടർന്നുള്ള ദിവസങ്ങളിലും ആഘോഷപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.
ആഘോഷ പരിപാടികളുടെ ഒരുക്കങ്ങളുടെ വീഡിയോ കാണാം
تجهيزات مستمرة لفعالية #نجناج!
أجواء الأسواق الشعبية، وجمال الأزياء التقليدية السعودية، مع مجموعة من البرامج المتنوعة تتواجد في مكان واحد، يأخذنا إلى أصالة الماضي #يوم_بدينا#يوم_التأسيس pic.twitter.com/VMFvcnkAce
— يوم التأسيس (@SAFoundingDay) February 19, 2022