പള്ളികളിൽ ബാങ്ക് വിളിക്കുമ്പോൾ മ്യൂസിക് പ്രവർത്തിച്ചാൽ പിഴ ചുമത്തും

റിയാദ്: സൌദിയിലെ പള്ളികളിൽ നിന്ന് ബാങ്കോ ഇഖാത്തോ വിളിക്കുന്ന സമയം, ഉച്ചത്തിൽ മ്യൂസിക് പ്രവർത്തിക്കുന്നവർക്ക് 1000 റിയാൽ പിഴ ചുമത്തും. കുറ്റം ആവർത്തിക്കുന്നവർക്ക് പിഴ 2000 റിയാലായി ഉയർത്തും. പള്ളികളിൽ നിന്ന് ബാങ്ക് വിളിക്കുന്ന സമയത്ത് ഉച്ചത്തിൽ മ്യൂസിക് പ്രവർത്തിക്കുന്നവർക്ക് മാത്രമേ പിഴ ചുമത്തുകയുള്ളൂ. കാറുകളിലും വീടുകളിലും വെച്ച് ഇങ്ങിനെ ചെയ്യുന്നതും കുറ്റകരമാണ്. ഇവർക്കും ഇതേ ശിക്ഷ തന്നെയാണ് ലഭിക്കുക.

കൂടാതെ ബാങ്കിൻ്റേയോ, ഇഖാമത്തിന്റേയോ സമയത്തല്ലെങ്കിലും, പരിസരവാസികൾക്ക് പ്രയാസങ്ങളുണ്ടാക്കുന്ന വിധം സംഗീതങ്ങളോ മറ്റോ ഉച്ചത്തിൽ പ്രവർത്തിച്ചാൽ, പരിസരവാസികൾ പരാതിപറയുന്ന പക്ഷം 500 റിയാൽ പിഴ ചുമത്തും.

Share
error: Content is protected !!