17 ഭാര്യമാരുള്ള തട്ടിപ്പ് വീരൻ പിടിയിൽ. തട്ടിപ്പിൽ വീണവരിലധികവും ഡോക്ടർമാർ

തട്ടിപ്പിന് ഇരയായവരിൽ ഡോക്ടർമാർ മുതൽ സുപ്രീം കോടതി അഭിഭാഷകവരെ.

കേരളമുൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിൽ നിന്നായി 17 സ്ത്രീകളെ വിവാഹം ചെയ്ത് ആഡംബര ജീവിതം നയിച്ച വയോധികൻ ഒടിവിൽ പിടിയിലായി. ഒഡിഷ സ്വദേശി രമേഷ് സ്വയ്ൻ (65) ആണ് പിടിയിലായത്. 38 വർഷത്തിനിടെയാണ് ഇയാൾ ഇത്രെയും വിവാഹം കഴിച്ചത്. കേരളത്തിലും ഇയാൾ വിവാഹത്തട്ടിപ്പ് നടത്തിയതായിപൊലീസ് പറഞ്ഞു. തട്ടിപ്പിനിരയായവരിൽ കൂടുതലും ഡോക്ടർമാരാണ്. കൊച്ചിയിൽ മുമ്പൊരു തട്ടിപ്പുകേസിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നുവെന്നും പോലീസ് പറഞ്ഞു.

ഡൽഹിയിലുള്ള വനിത ഡോക്ടറുടെ പരാതിയെ തുടർന്നാണ് പോലീസ് അന്വോഷണം ആരംഭിച്ചത്. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു.  1982 മുതൽ ഇയാൾ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി വിവാഹം കഴിക്കുന്നുണ്ട്. ഒമ്പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാൾ ഡോക്ടർ ആണെന്നാണു പറഞ്ഞിരുന്നത്. ചിലരോട് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനാണെന്നും അവകാശപ്പെട്ടിരുന്നു. ഇയാൾ വിവാഹംകഴിച്ചവരുടെ വിവരങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. അസമിലെ ഡോക്ടറെ കബളിപ്പിച്ച് 23 ലക്ഷം രൂപ ഇയാൾ തട്ടിയെടുത്തു.

18 ഭാര്യമാരുള്ള ഇദ്ദേഹം 16 പേരേയും വിവാഹം കഴിച്ചത് ഒഡീഷയ്ക്ക് പുറത്തു നിന്നുള്ളവരെയാണ്. അതിലേറെയും ഉന്നത വിദ്യാഭ്യാസവും ഉയർന്ന ജോലിയുമുള്ളവരാണെന്നും ഭൂവനേശ്വർ ഡപ്യൂട്ടി കമ്മിഷണർ ഉമാശങ്കർ ദാസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നതിനെ തുർന്ന് കേരളത്തിൽ തട്ടിപ്പിനിരയായ യുവതിയുടെ സഹോദരൻ വിളിച്ചുവെന്നും എന്നാൽ പരാതി നൽകിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ചാർട്ടേഡ് അക്കൗണ്ടന്റ്, ഡോക്ടർമാർ, ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിലെ അസി.കമൻഡാന്റ്, ഇൻഷുറൻസ് കമ്പനിയിലെ ജനറൽ മാനേജർ തുടങ്ങി സുപ്രിംകോടതി അഭിഭാഷക വരെ ഇയാൾ കബളിപ്പിച്ചവരുടെ പട്ടികയിലുണ്ട്.

വയോധികനായ രമേഷ് സ്വയ്ൻ ആഢംഭര ജീവിതം നയിച്ച് വരുന്നതിനിടെയാണ് അറസ്റ്റിലാകുന്നത്.

Share
error: Content is protected !!