ദീപുവിന്‍റെ സംസ്കാര ചടങ്ങില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസ്. സാബു എം.ജേക്കബും പ്രതി

കൊച്ചി: സി.എം.എം ആക്രമണത്തില്‍ പരിക്കേറ്റ് മരിച്ച ട്വെന്‍റി -20 പ്രവര്‍ത്തകന്‍ ദീപുവിന്‍റെ സംസ്കാര ചടങ്ങില്‍ പങ്കെടുത്തവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കോവിഡ് മാര്‍ഗ നിര്ദേശങ്ങള്‍ ലംഘിച്ചതിനാണ് കണ്ടാലറിയാവുന്ന ആയിരത്തോളം പെര്‍ക്കെതിരെ കേസ് എടുത്തത്.

 

കേസ് സര്‍ക്കാരിന്‍റെ പകപോക്കലാണെന്ന് ട്വെന്‍റി-20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ് പറഞ്ഞു. തങ്ങള്‍ക്കെതിരെ മാത്രം കേസ് എടുക്കുന്നത് ഇരട്ട നീതിയാണ്. തങ്ങളെ നശിപ്പിക്കാന്‍ ഗൂഡാലോചന നടക്കുന്നുണ്ടെന്നും സാബു കുറ്റപ്പെടുത്തി. പോലീസ് അനുമതിയോടെയാണ് സംസ്കാര ചടങ്ങ് നടത്തിയത് എന്നും സാബു എം.ജേക്കബ് പറഞ്ഞു.

 

അതേസമയം, ദീപുവിന്റെ മരണത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് ദുരുദ്ദേശപരമാണെന്ന് സിപിഐഎം  വ്യക്തമാക്കി. നിയമസഭ തെരഞ്ഞെടുപ്പില്‍ ട്വന്റി-20 പാര്‍ട്ടിക്ക് സംഭവിച്ച പരാജയത്തെ തുടര്‍ന്ന്  തുടര്‍ച്ചയായി അസ്വസ്ഥത പ്രകടിപ്പിക്കുകയാണ് സാബു എം ജേക്കബ് ചെയ്യുന്നതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം സി ബി ദേവദര്‍ശനന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഇവരുടെ സ്വന്തം കോര്‍പ്പറേറ്റ് പാര്‍ട്ടിയുടെ ഗ്രാമപഞ്ചായത്തംഗത്തെ ഉപയോഗിച്ച് നടത്തിയ നാടകമാണ് ഇതിനെ കൊലപാതകമാക്കി ചിത്രീകരിക്കുന്നതിന് പിന്നിലുള്ളത്. ഇതിന് പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Share
error: Content is protected !!