പ്രവാസികള്‍ ശ്രദ്ധിക്കുക; ബന്ധമില്ലാത്തവരുടെ പേരില്‍ പണം അയക്കരുത്

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് പണം അയക്കുന്ന പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ  മുന്നറിയിപ്പ്. ബന്ധവുമില്ലാത്തവരുടെ പേരിലോ കുവൈത്തിന് പുറത്തുള്ള സ്ഥാപനങ്ങലുടെ പേരിലോ പണം അയക്കുന്നതിനെതിരെയാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്. ഇത്തരം പണമിടപാടുകള്‍ നിയമവിരുദ്ധമാണ്. അങ്ങനെ ചെയ്യുന്നവര്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.

കുവൈത്തില്‍ കള്ളപ്പണ ഇടപാടുകള്‍ തടയുവാനുള്ള തീവ്രശ്രമത്തിലാണ് ആഭ്യന്തര മന്ത്രാലയം. ഇതിൻ്റെ ഭാഗമായാണ് പുതിയ നിര്‍ദേശം.  തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം എത്തിക്കുക, തട്ടിപ്പുകള്‍, ഓണ്‍ലൈൻ യാചന, ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള അനധികൃത ധനസമാഹരണം, തുടങ്ങിയ അവസാനിപ്പിക്കുക കൂടി ലക്ഷ്യം വെച്ചാണ് പുതിയ നീക്കം.

യാതൊരു മുന്‍പരിചയവുമില്ലാത്ത ഒരാളുടെ പേരിലോ വിശ്വാസ്യതയില്ലാത്ത സ്ഥാപനങ്ങളുടെ പേരിലോ, ബാങ്ക് വഴിയോ മറ്റ് ഇലക്ട്രോണിക് പണമിടപാട് സംവിധാനങ്ങള്‍ ഉപയോഗിച്ചോ പണം അയക്കുന്ന വ്യക്തികള്‍ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന സംശയത്തില്‍ അകപ്പെടുമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ഇത്തരം പണമിടപാടുകളുടെ നിയമപരമായ ബാധ്യത ഇതോടെ ആ വ്യക്തിയില്‍ വന്നുചേരുമെന്നും മന്ത്രാലയം അറിയിച്ചു.

Share
error: Content is protected !!