ക്വാറന്‍റൈനും എയര്‍പോര്‍ട്ടിലെ കോവിഡ് പരിശോധനയും ഒഴിവാക്കി ബഹ്റൈന്‍. ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ആശ്വാസം
മനാമ: ബഹ്റൈനിലെത്തുന്ന യാത്രക്കാര്‍ക്ക് വിമാനത്താവളങ്ങളില്‍ ഉള്ള നിര്‍ബന്ധിത കോവിഡ് പരിശോധനയും, ക്വാറന്‍റൈനും ഒഴിവാക്കിയതായി സിവില്‍ ഏവിയേഷന്‍ അഫൈഴ്സ് അറിയിച്ചു. ഫെബ്രുവരി 20 ഞായറാഴ്ച മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക. വിമാനമാര്‍ഗം ബഹ്റൈനില്‍ എത്തുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കുമെല്ലാം ഇത് ബാധകമാണ്.
കോവിഡ് ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കുള്ള നിര്‍ബന്ധിത ക്വാറന്‍റൈനും റദ്ദാക്കിയിട്ടുണ്ട്. എന്നാല്‍ കോവിഡ് ലക്ഷണമുള്ളവര്‍ പരിശോധനസ് നടത്തണം. റാപ്പിഡ് ടെസ്റ്റ് നടത്തി പോസിറ്റീവ് ആണെങ്കില്‍ വാഹനത്തില്‍ പരിശോധനാ കേന്ദ്രങ്ങളിലോ സ്വകാര്യ ആശുപത്രികളിലോ പോയി പരിശോധന നടത്തണം. രോഗലക്ഷണം ഉള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴിയോ, 444 എന്ന നമ്പറില്‍ വിളിച്ചോ കോവിഡ് പരിശോധനയ്ക്കുള്ള അപ്പോയിന്‍മെന്‍റ് എടുക്കാനുള്ള സൌകര്യമുണ്ട്.