മദീനയും ദുബായിയും സ്ത്രീകൾക്ക് സുരക്ഷിത നഗരമെന്ന് പഠനം. ഡൽഹിയിൽ സുരക്ഷിയില്ല.

മദീനയിലും ദുബായിലും സ്ത്രീകൾക്ക് ഒറ്റക്ക് സുരക്ഷിതമായി യാത്രചെയ്യാം.
കുറ്റകൃത്യ നിരക്ക് ഉയർന്ന നഗരങ്ങളുടെ പട്ടികയിലാണ് ഡൽഹിയുടെ സ്ഥാനം.

റിയാദ്: സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായി ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പറ്റുന്ന നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് സൌദി അറേബ്യയിലെ മദീന പട്ടണം. രണ്ടാം സ്ഥാനത്ത് തായ്‌ലൻഡിലെ ചിയാങ് മായും, മൂന്നാം സ്ഥാനത്ത് ദുബായിയും ആണ്. യുകെ ആസ്ഥാനമായുള്ള ട്രാവൽ ഇൻഷുറൻസ് കമ്പനിയായ ഇന്‍ഷുര്‍ മൈ ട്രിപ്പ് നടത്തിയ പഠന റിപ്പോർട്ടിലാണ് സ്ത്രീകൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ലോകത്തുടനീളമുള്ള പ്രധാന നഗരങ്ങളെ 10 ൽ എത്ര ലഭിക്കുന്നു എന്ന മാനദണ്ഡത്തിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ഇന്‍ഷുര്‍ മൈ ട്രിപ്പിൽ ഓരോ നഗരത്തിലും ലഭ്യമായ ഏറ്റവും പുതിയ ഡാറ്റ ഉപയോഗിച്ച്, “രാത്രിയിൽ ഒറ്റയ്ക്ക് സുരക്ഷിതമായ യാത്ര, ആ രാജ്യത്തെ ആക്രമണങ്ങളുടെ നിരക്ക് തുടങ്ങിയ നോക്കിയാണ് രാജ്യത്തെ തെരഞ്ഞെടുത്തിരിക്കുന്നത്.

ഏക യാത്രികനായി സന്ദർശിക്കാൻ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ സൗദി അറേബ്യയിലെ മദീനയാണ് ഏറ്റവും സുരക്ഷിത നഗരം. 10-ൽ 10 സ്‌കോറും നേടിയാണ് മദീന ഒന്നാം സ്ഥാനത്തെത്തിയത്. തായ്‌ലൻഡിന്റെ ചിയാങ് മായ് 9.06 സ്‌കോറുമായി രണ്ടാം സ്ഥാനത്തെത്തി. തൊട്ടുപിന്നാലെ 9.04 സ്‌കോർ നേടി ദുബായ് മൂന്നാം സ്ഥാനം നേടി. ജപ്പാനിലെ ക്യോട്ടോ (9.02), ചൈനയിലെ മക്കാവു (8.75) എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ. ദുബായിൽ കുറ്റകൃത്യങ്ങളുടെ നിരക്ക് വളരെ കുറവാണ്. ഒരു സ്ത്രീ എന്ന നിലയിൽ യാത്ര ചെയ്യാനുള്ള സുരക്ഷിതമായ സ്ഥലമായി കണക്കാക്കപ്പെടുന്നു. ദുബായിലെ പൊതുഗതാഗതത്തിൽ ഭൂരിഭാഗവും സ്ത്രീകൾക്ക് മാത്രമായി ക്രമീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു.

ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരിൽ 84 ശതമാനവും സ്ത്രീകളായത് കൊണ്ടാണ് അവർക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ പറ്റുന്ന ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് കണ്ടെത്താൻ ഒരു പഠനം നടത്തിയത്. യാത്രയിൽ സുരക്ഷിതത്വം അനുഭവിക്കാൻ എല്ലാവരും അർഹരാണെന്നും,  ഇന്‍ഷുര്‍ മൈ ട്രിപ്പിൽ, യാത്രയിൽ നിന്നുള്ള ആശങ്കകൾ അകറ്റാൻ ഞങ്ങൾ ശ്രമിക്കുന്നുവെന്നും,  യാത്രകൾ എന്നും രസകരമായിരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഏറ്റവും കുറഞ്ഞ സുരക്ഷാ റേറ്റിംഗ് ഉള്ള നഗരങ്ങൾ പരിശോധിക്കുമ്പോൾ, ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗ് 10-ൽ പൂജ്യമായി റാങ്ക് ചെയ്തു. സുരക്ഷാ റേറ്റിംഗിൽ ഉയർന്ന കുറ്റകൃത്യങ്ങളുടെ നിരക്ക് ഒരു വലിയ ഘടകമായിരുന്നു. ഡൽഹിയും ഇതിൽ ഇടം പിടിച്ചിട്ടുണ്ട്.

Share
error: Content is protected !!