കൊവിഡ് പരിശോധന നിരക്കുകള്‍ കുറച്ചതിനെതിരെ ലാബ് ഉടമകള്‍ ഹൈക്കോടതിയിൽ

കൊച്ചി : സംസ്ഥാനത്ത് കൊവിഡ് പരിശോധന നിരക്കുകള്‍ കുറച്ചതിനെതിരെ ലാബ് ഉടമകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജിയില്‍ സര്‍ക്കാർ രണ്ടാഴ്ചയ്ക്കകം വിശദമായ എതിര്‍ സത്യവാങ്മൂലം നല്‍കണമെന്ന് കോടതി നിർദ്ദേശിച്ചു. മാർച്ച് മൂന്നിനാണ് ഹൈക്കോടതി ഹർജി വീണ്ടും പരിഗണിക്കുക. കോവിഡ് പരിശോധന നിരക്ക് കുറച്ച സർക്കാർ നടപടി ഏകപക്ഷീയമാണെന്ന് ലാബ് ഉടമകൾ കോടതയിൽ വാദിച്ചു. ലാബുടമകളുടെ ഭാഗം കേൾക്കാൻ സർക്കാർ കൂട്ടാക്കിയില്ലെന്നും നിരക്ക് കുറച്ച നടപടി ഏകപക്ഷീയമാണന്നും ലാബ് ഉടമകൾ ഹർജിയിലും വ്യക്തമാക്കി. പുതുക്കിയ നിരക്കനുസരിച്ച് പരിശോധന നടത്തുന്നത് പ്രായോഗികമല്ലെന്നും ഹർജിക്കാർ വാദിച്ചു. നിലവിൽ RTPCR പരിശോധനക്ക് 300 രൂപയും ആന്റിജൻ പരിശോധനക്ക് 100 രൂപയുമാണ് സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ച നിരക്ക്. ഇതിനെതിരെയാണ് ലാബ് ഉടമകൾ കോടതിയെ സമീപിച്ചത്.

Share
error: Content is protected !!