ഇന്ത്യ വീണ്ടും സൌദിയുടെ യാത്ര വിലക്ക് പട്ടികയിൽ. പ്രവാസികളെ ബാധിക്കുമോ ?

റിയാദ്- കോവിഡിൻ്റെ പശ്ചാതലത്തിൽ യാത്ര വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ സൌദി വീണ്ടും ഇന്ത്യയെ ഉൾപ്പെടുത്തി. സൌദി പാസ്പോർട്ട് വിഭാഗമാണ് പുതുക്കിയ പട്ടിക പുറത്ത് വിട്ടത്. എന്നാൽ ഇത് ഇന്ത്യക്കാരെ യാതൊരുവിധത്തിലും ബാധിക്കില്ല. ഇന്ത്യൻ പൌരന്മാർക്ക് ഇന്ത്യയിലേക്ക് പോകുന്നതിനോ സൌദിയിലേക്ക് തിരിച്ച് വരുന്നതിനോ യാതൊരു തടസ്സങ്ങളുമില്ല. സൌദി പൌരന്മാർക്ക് യാത്ര ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയെ ഉൾപ്പെടുത്തിയത്. ഇന്ത്യയെ കൂടാതെ ലബനാന്‍, തുര്‍ക്കി, യമന്‍, സിറിയ, ഇന്തോനേഷ്യ, ഇറാന്‍, അര്‍മീനിയ, കോംഗോ, ലിബിയ, ബലാറസ്, വിയറ്റ്‌നാം, എത്യോപ്യ, സോമാലിയ, അഫ്ഗാനിസ്ഥാന്‍, വെനിസ്വല എന്നീ രാജ്യങ്ങളിലേക്കും സൗദി പൗരന്മാര്‍ക്ക് യാത്രാവിലക്കുണ്ട്.

Share
error: Content is protected !!