മുഖ്യമന്ത്രി നേരിട്ട് പറഞ്ഞിട്ടും ഗവർണർ ഒപ്പിട്ടില്ല. നയപ്രഖ്യാപന പ്രസംഗം അനിശ്ചിതത്വത്തിൽ

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ  വിസമ്മതിച്ചു. മന്ത്രിമാരുടെ പേർസണൽ സ്റ്റാഫിന് പെൻഷൻ കൊടുക്കുന്നത് നിർത്തണം എന്ന് ഗവർണ്ണർ പറഞ്ഞു. എന്നാൽ ഇത് അംഗീകരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. ഇതോടെയാണ് ഗവർണർ ഒപ്പിടാൻ വിസമ്മതിച്ചത്.

മുഖ്യമന്ത്രി നേരിട്ടെത്തി ആവശ്യപ്പെട്ടെങ്കിലും ഗവർണർ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചത്. നാളെയാണ് നയപ്രഖ്യാപന പ്രസംഗം നടക്കേണ്ടത്. എന്നാൽ ഗവർണർ ഒപ്പിടാത്തതിനാൽ നയപ്രഖ്യാപന പ്രസംഗം അനിശ്ചിതത്വത്തിലായി.

മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇന്ന് രാജ് ഭവനിലെത്തി ഗവര്‍ണറെ കണ്ട് നയപ്രഖ്യാപനം പ്രസംഗം കൈമാറിയത്. അപ്പോഴാണ് ഗവര്‍ണര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രി നേരിട്ടെത്തിയിട്ടും ഗവർണറെ അനുനയിപ്പിക്കാൻ സാധിച്ചിട്ടില്ല.

Share
error: Content is protected !!