സൌദിയില്‍ ബൂസ്റ്റര്‍ ഡോസ് എടുത്തവരുടെ എണ്ണം ഒരു കോടി കവിഞ്ഞു.

റിയാദ്; സൌദി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിദിന റിപോര്‍ട്ട് പ്രകാരം 5,98,50,000-ത്തോളം ഡോസ് കോവിഡ് വാക്സിന്‍ രാജ്യത്തു ഇതുവരെ വിതരണം ചെയ്തു. 2,58,15,333 പേര്‍ ഒന്നാമത്തെ ഡോസും, 2,39,95,200-ഓളം പേര്‍ രണ്ടാമത്തെ ഡോസും, ഒരുകോടി നാല്‍പ്പതിനായിരത്തോളം പേര്‍ ബൂസ്റ്റര്‍ ഡോസും എടുത്തു.

 

സൌദിയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്തത് 7,34,389 കോവിഡ് കേസുകളാണ്. 7,02,049 പേര്‍ സുഖം പ്രാപിച്ചു. 8,977 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 23,363 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ ഉള്ളത്. 979 പേര്‍ ഐ.സി.യുവിലാണ്.

 

ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ ഉള്ളത് റിയാദ് നഗരത്തിലാണ്. റിയാദില്‍ 7189 കോവിഡ് രോഗികള്‍ ഇപ്പോഴുണ്ട്. ജിദ്ദയില്‍ 2669-ഉം, മക്കയില്‍ 1504-ഉം, ദമാമില്‍ 1167-ഉം, മദീനയില്‍ 844-ഉം, ഹുഫൂഫില്‍ 836-ഉം ആക്ടീവ് കേസുകളാണ് ഉള്ളത്.

 

Share
error: Content is protected !!