ക്വാറന്റീന്‍ പട്ടികയിൽ വീണ്ടും മാറ്റം വരുത്തി അബൂദബി

അബുദബി: ക്വാറന്റീന്‍ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടിക അബുദാബി വീണ്ടും പുതുക്കി. ഗ്രീന്‍ പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നും അബുദബിയിലെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ല.വാക്‌സിന്‍ സ്വീകരിച്ച യാത്രാക്കാര്‍ അബുദാബിയിലെത്തി ആറാം ദിവസം പിസിആര്‍ പരിശോധന നടത്തണം.

ഗ്രീന്‍പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങൾ അള്‍ജീറിയ, അല്‍മേരിയ, ആസ്‌ട്രേലിയ, ആസ്ട്രിയ, ബെല്‍ജിയം, ബ്രസീല്‍ ഫ്രാന്‍സ്, ജോര്‍ജിയ, ജര്‍മനി , ഗ്രീസ്, ഹോങ്കോങ്,അല്‍ബേനിയ തുടങ്ങിയവാണ്.കഴിഞ്ഞ ദിവസം യുഎഇ കോവിഡ് നിയന്ത്രണങ്ങളില്‍ വലിയ ഇളവുകളാണ് നൽകിയത്.

സിനിമാ തിയേറ്ററുകളിലും ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളിലും ആളുകളെ പ്രവേശിപ്പിക്കും.
ഗ്രീന്‍ പട്ടിക തയ്യാറാക്കുന്നത് ആഗോള തലത്തിലുള്ള കൊറോണ സാഹചര്യങ്ങള്‍ സമഗ്രമായി വിലയിരുത്തിയ ശേഷമാണ്.

Share
error: Content is protected !!