ബാബുവിന് പിന്നാലേ മല കയറിയ രാധാകൃഷ്ണനെതിരെയും നടപടിയില്ല

പാലക്കാട്: ബാബുവിന് പിന്നാലെ മലമ്പുഴ ചെറാട് മല കയറിയ രാധാകൃഷനെതിരെ നടപടി വേണ്ടെന്ന് വനം വകുപ്പ് തീരുമാനിച്ചു. ആദിവാസി വിഭാഗത്തില്‍ പെട്ടതിനാലാണ് നടപടി ഒഴിവാക്കിയത്.

 

ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് തെങ്ങുകയറ്റ തൊഴിലാളിയായ കൊല്ലംകുന്ന് രാധാകൃഷ്ണന്‍ (45) ചെറാട് മല കയറിയത്. മലയുടെ മുകള്‍ ഭാഗത്ത് രാത്രി എട്ടരയോടെ ഫ്ലാഷ് ലൈറ്റ് നാട്ടുകാരാണ് ആദ്യം കണ്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചതിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും അഗ്നിരക്ഷാ ജീവനക്കാരും  സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. രാത്രി വൈകിയാണ് രാധാകൃഷ്ണനെ കണ്ടെത്തി തിരിച്ചെത്തിച്ചത്. തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാധാകൃഷ്ണന്‍ മാനസിക വിഭ്രാന്തി കാണുക്കുന്നുണ്ട് എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്.

 

എന്നാല്‍ മല കയറിയത് രാധാകൃഷ്ണന്‍ മാത്രമല്ലെന്നും കൂടുതല്‍ ആളുകള്‍ ഉണ്ടെന്നും നാട്ടുകാര്‍ പറയുന്നുണ്ട്. കൂടുതല്‍ ഫ്ലാഷ് ലൈറ്റുകള്‍ മലയില്‍ കണ്ടതായാണ് വിവരം. മല കയറുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരിസരവാസികള്‍ പ്രതിഷേധിക്കുകയും ചെയ്യുന്നുണ്ട്. മല കയറുന്നവര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ അത് വലിയ തോതിലുള്ള ഭവിഷത്ത് ഉണ്ടാകുമെന്നും കൂടുതലാളുകള്‍ മല കയറാന്‍ വരുമെന്നും പലരും മുന്നറിയിപ്പ് നല്കുന്നുണ്ട്.

Share
error: Content is protected !!